Big stories

മുഖ്യമന്ത്രിയുടെ ഓഫിസില്‍ സ്വപ്‌നയ്ക്ക് സ്വാധീനമുണ്ടായിരുന്നുവെന്ന് എന്‍ ഐ എ

കേസില്‍ സ്വപ്‌ന സുരേഷിന്റെ ജാമ്യ ഹരജിയെ എതിര്‍ത്തുകൊണ്ട് എന്‍ ഐ എ ഉന്നയിച്ച വാദത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന ശിവശങ്കറുമായും സ്വപ്‌ന സുരേഷിന് അടുത്ത ബന്ധമുണ്ടായിരുന്നു.അതു വഴിയാണ് മുഖ്യമന്തിയുടെ ഓഫിസിലും സ്വപ്‌ന സുരേഷിന് ബന്ധം ഉണ്ടായത്

മുഖ്യമന്ത്രിയുടെ ഓഫിസില്‍ സ്വപ്‌നയ്ക്ക് സ്വാധീനമുണ്ടായിരുന്നുവെന്ന് എന്‍ ഐ എ
X

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ സ്വപ്്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമുണ്ടായിരുന്നുവെന്ന് എന്‍ ഐ എ. കേസില്‍ സ്വപ്‌ന സുരേഷിന്റെ ജാമ്യ ഹരജിയെ എതിര്‍ത്തുകൊണ്ട് എന്‍ ഐ എ ഉന്നയിച്ച വാദത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന ശിവശങ്കറുമായും സ്വപ്‌ന സുരേഷിന് അടുത്ത ബന്ധമുണ്ടായിരുന്നു.

അതു വഴിയാണ് മുഖ്യമന്തിയുടെ ഓഫിസിലും സ്വപ്‌ന സുരേഷിന് ബന്ധം ഉണ്ടായത്.സ്‌പേസ് പാര്‍ക്കില്‍ സ്വപ്‌ന സുരേഷിന് ജോലി ലഭിക്കാന്‍ ശിവശങ്കര്‍ ശുപാര്‍ശ ചെയ്തു.കോണ്‍സുലേറ്റിലും സ്വപ്‌ന സുരേഷിന് വലിയ സ്വാധീനുണ്ടായിരുന്നു.സ്വര്‍ണക്കടത്തിനെക്കുറിച്ച് സ്വപ്‌നയക്ക് അറിവുണ്ടായിരുന്നു. ഇതു മായി ബന്ധപ്പെട്ട ഗൂഡാലോചനയില്‍ സ്വപ്‌നയക്ക് പങ്കുണ്ടായിരുന്നു.ബാഗേജ് വിട്ടുകിട്ടാന്‍ ഇടപെടണമെന്ന് സ്വപ്‌ന ശിവങ്കറിനോട് ആവശ്യപ്പെട്ടെങ്കിലും ശിവശങ്കര്‍ ഇടപെട്ടില്ലെന്നും എന്‍ ഐ എ കോടതിയെ അറിയിച്ചു.ജാമ്യഹരജിയില്‍ കോടതിയില്‍ വാദം തുടരുകയാണ്.

Next Story

RELATED STORIES

Share it