Sub Lead

നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖം തിരിഞ്ഞുനില്‍ക്കുന്നത് പ്രതിഷേധാര്‍ഹം: തുളസീധരന്‍ പള്ളിക്കല്‍

നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖം തിരിഞ്ഞുനില്‍ക്കുന്നത് പ്രതിഷേധാര്‍ഹം: തുളസീധരന്‍ പള്ളിക്കല്‍
X

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണെന്നും അവരുടെ സമരത്തെ അവഗണിക്കുന്ന ഇടതു സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. മിനിമം വേതനം പുതുക്കി നിശ്ചയിക്കുക, നഴ്സിങ് മേഖലയിലെ ജോലി ഭാരം കുറയ്ക്കുക, കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്സുമാര്‍ സമരം ചെയ്യുന്നത്. നിലവില്‍ സംസ്ഥാനത്തെ പല സ്വകാര്യ ആശുപത്രികളിലും നഴ്സുമാരുടെ പ്രതിമാസ ശമ്പളം 20,000 രൂപയ്ക്ക് താഴെയാണ് എന്നതാണ് യാഥാര്‍ഥ്യം. ഇന്‍ക്രിമെന്റുകള്‍, റിസ്‌ക് അലവന്‍സ്, രാത്രികാല ജോലിക്കുള്ള അലവന്‍സ് എന്നിവ കൃത്യമായി നടപ്പിലാക്കണമെന്ന നഴ്സുമാരുടെ ആവശ്യവും ന്യായമാണ്. കേരളത്തിന്റെ ആരോഗ്യ മാതൃക ലോകത്തിന് മുന്നില്‍ എത്തിക്കുന്നതില്‍ നഴ്സുമാര്‍ വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. നിപ, കോവിഡ് തുടങ്ങിയ മഹാമാരികളുടെ കാലത്ത് സ്വന്തം ജീവന്‍ പണയപ്പെടുത്തി അവര്‍ ചെയ്ത സേവനം ലോകം കണ്ടതാണ്. എന്നാല്‍ അവര്‍ക്ക് അര്‍ഹമായ വേതനമോ പരിഗണനയോ നല്‍കാന്‍ അധികാരികള്‍ തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണ്. സമരം ചെയ്യുന്ന നഴ്സുമാരുടെ ആവശ്യങ്ങള്‍ മാനുഷിക പരിഗണനയോടെ കണ്ട് സര്‍ക്കാര്‍ ഉടന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്നും ജനങ്ങളുടെ ചികിത്സാ സൗകര്യങ്ങള്‍ തടസ്സപ്പെടാത്ത രീതിയില്‍ പരിഹാരം കാണണമെന്നും തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു. നിലനില്‍പ്പിനു വേണ്ടി സമരം ചെയ്യുന്ന നഴ്സുമാര്‍ക്ക് എല്ലാവിധ ഐക്യദാര്‍ഢ്യം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it