- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജോലിക്കിടെ വയലില്‍ നമസ്‌കരിച്ചതിന് ക്രൂരമര്‍ദനം; ഹിന്ദുത്വ പ്രവര്‍ത്തകനെതിരേ നടപടി ആവശ്യപ്പെട്ട് പ്രദേശവാസികള്‍ (വീഡിയോ)

ജോലിക്കിടെ മുസ്‌ലിം തൊഴിലാളി വയലില്‍ നമസ്‌കരിച്ചതിന് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ഉള്‍പ്പടെ നിരവധി പേര്‍ രംഗത്തെത്തി. ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് പ്രതിഷേധം ഉയര്‍ന്നത്. കഴിഞ്ഞ ദിവസമാണ് വയലില്‍ നമസ്‌കരിച്ചു കൊണ്ടിരുന്ന തൊഴിലാളിയെ ഒരാള്‍ തള്ളി താഴെയിടുന്നതും തുടര്‍ന്ന് ചവിട്ടുന്നതുമായ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. ജയ് ശ്രീരാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും മാപ്പ് പറയിക്കുന്നതും വീഡിയോയിലര്‍ കാണാം. രുദ്രാപൂരിലെ ഒരു ക്ഷേത്രത്തിന്റെ മാനേജരായ അരവിന്ദ് ശര്‍മയാണ് തൊഴിലാളിയെ ക്രൂരമായി മര്‍ദിച്ചത്.
Let us shed light on the incident from Rudrapur, Uttarakhand.
— Team Rising Falcon (@TheRFTeam) February 25, 2026
The victim has now given a statement to the media. The Muslim man said:
“I am a daily wage laborer and work nearby. It is the month of Ramadan. The mosque is a little far from here, and going there takes more time,… pic.twitter.com/ZLcxosiBgV
വിദ്വേഷ ആക്രമണത്തിനെതിരേ പ്രദേശവാസികളും രംഗത്തെത്തി. ഇത്തരം പ്രവൃത്തികളിലൂടെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
അക്രമി അരവിന്ദ് ശര്‍മ്മയ്ക്കെതിരെ സെക്ഷന്‍ 302 പ്രകാരം നേരത്തെ മറ്റൊരു കേസ് നിലവിലുണ്ട്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. പരോളില്‍ പുറത്തിറങ്ങിയതിന് ശേഷമാണ് ഈ ആക്രമണം. തൊഴിലാളിയെ മര്‍ദിച്ച സംഭവത്തില്‍ ഉത്തരാഖണ്ഡ് പോലിസിന് പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. അതേസമയം, കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു. ആവശ്യമായ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും ക്രൈം/ട്രാഫിക് എസ്പി ജിതേന്ദ്ര ചൗധരി മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















