Latest News

മന്ത്രിക്കെതിരായ വധശ്രമം റീത്ത് വച്ചതിന് പിന്നാലെ: കെ കെ രാഗേഷ്

മന്ത്രിക്കെതിരായ വധശ്രമം റീത്ത് വച്ചതിന് പിന്നാലെ: കെ കെ രാഗേഷ്
X

കണ്ണൂര്‍: കേരള രാഷ്ട്രീയത്തില്‍ ഇതുവരെ ഉണ്ടാകാത്ത തരം അക്രമമാണ് വനിതാ നേതാവായ മന്ത്രിക്ക് എതിരെ കണ്ണൂരില്‍ ഉണ്ടായതെന്ന് സിപിഎം ജില്ലാസെക്രട്ടറി കെ കെ രാഗേഷ് പ്രസ്താവനയില്‍ പറഞ്ഞു.

മുഖ്യമന്ത്രി കണ്ണൂരിലുള്ളപ്പോള്‍ തന്നെ മന്ത്രി വീണാജോര്‍ജിനെ അക്രമിച്ച് വാര്‍ത്ത സൃഷ്ടിക്കാന്‍

കെഎസ് യു, യൂത്തുകോണ്‍ഗ്രസുകാര്‍ പദ്ധതിയിട്ടതാണ്. ഇതിനായി വാട്സാപ്പ് വഴി കെഎസ് യുക്കാരും എംഎസ്എഫുകാരും പരസ്പരം സന്ദേശം കൈമാറിയിട്ടുണ്ട്.

മന്ത്രിയുടെ ഒൗദ്യോഗിക വസതിയില്‍ റീത്തുവച്ചതിന് പിന്നാലെയാണ് കണ്ണൂരില്‍ വധശ്രമമുണ്ടായതെന്നത് ഗൗരവതരമായ കാര്യമാണ്. അതിന് റെയില്‍വേ സ്റ്റേഷന്‍ തെരഞ്ഞെടുത്തതിലും ഗുഡാലോചനയുണ്ട്. പൊതുവില്‍ മന്ത്രിമാര്‍ക്കെതിരായ കരിങ്കൊടി പ്രതിഷേധവും മറ്റും ഒൗദ്യോഗിക പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ഉണ്ടാകുന്നത്. കണ്ണൂരില്‍ മന്ത്രി ട്രെയിനില്‍ പോകാന്‍ ഒരുങ്ങുമ്പോഴാണ് അക്രമിച്ചത്. റെയില്‍വേ സ്റ്റേഷനില്‍ പോലിസ് സുരക്ഷ കാര്യമായി ഉണ്ടാകില്ല എന്നറിഞ്ഞാണ് അക്രമം.

മന്ത്രിവസതിയില്‍ റീത്തുവച്ചതിനെ ന്യായികരിച്ച വി ഡി സതീശന്‍ അടക്കമുള്ള നേതാക്കളുടെ ഒത്താശയാണ് ഇതിനുപിന്നില്‍. മുമ്പ് മുഖ്യമന്ത്രിയെ പോലും വിമാനത്തില്‍ അക്രമിക്കാന്‍ കോണ്‍ഗ്രസുകാര്‍ ശ്രമിച്ചു. അവരെയും ന്യായീകരിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം അന്ന് ശ്രമിച്ചത്. ഇത്തരത്തിലുള്ള പിന്തുണയാണ് ചാവേര്‍ മാതൃകയിലുള്ള പ്രതിഷേധം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ തയ്യാറാകുന്നത്. ഇത്തരത്തില്‍ കലാപം വിതച്ച് തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനാണ് യുഡിഎഫ് ശ്രമിക്കുന്നത് എങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും കെ കെ രാഗേഷ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it