India

അനില്‍ അംബാനിയുടെ 3,716 കോടി രൂപ വിലമതിക്കുന്ന വീട് ഇഡി കണ്ടുകെട്ടി

അനില്‍ അംബാനിയുടെ 3,716 കോടി രൂപ വിലമതിക്കുന്ന വീട് ഇഡി കണ്ടുകെട്ടി
X

മുംബൈ: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ 3,716 കോടി രൂപ വിലമതിക്കുന്ന മുംബൈയിലെ 'അബോഡ്' എന്ന വീട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. 17 നിലകളുള്ള, 66 മീറ്റര്‍ ഉയരമുള്ള ഈ ആഡംബര വീട് മുംബൈയിലെ പാലി ഹില്‍ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. അംബാനിയുടെ ഗ്രൂപ്പ് കമ്പനിയായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സുമായി(RCOM) ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ് കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ (PMLA) പ്രകാരമാണ് ഈ ബഹുനില വീട് കണ്ടുകെട്ടിയത്. കണ്ടുകെട്ടിയ സ്വത്തിന്റെ മൂല്യം 3,716.83 കോടി രൂപയാണെന്ന് ഇഡി അധികൃതര്‍ വ്യക്തമാക്കി.

രണ്ടാംഘട്ട ചോദ്യം ചെയ്യലിന് അനില്‍ അംബാനി ഹാജരാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇഡി അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് ആദ്യഘട്ട ചോദ്യം ചെയ്യലിന് അനില്‍ അംബാനി ഹാജരായത്. ഈ കേസില്‍ ഇതുവരെ കണ്ടുകെട്ടിയ ആസ്തിയുടെ മൊത്തം മൂല്യം ഏകദേശം 15,700 കോടി രൂപയായി ഉയര്‍ന്നതായും ഇഡി അറിയിച്ചു.

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് (RCOM) അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും വായ്പകള്‍ വഴിതിരിച്ചുവിട്ടെന്നും ഉള്ള ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമാണ് ഇഡിയുടെ നടപടി.



Next Story

RELATED STORIES

Share it