- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം ജില്ലാ വിഭജനം കൂടുതല്‍ ഗുണകരമെന്ന കലക്ടറുടെ നിരീക്ഷണം അനുഭവത്തിന്റെ വെളിച്ചത്തില്‍: എസ്ഡിപിഐ

മലപ്പുറം: മലപ്പുറം ജില്ലയുടെ വിഭജനം ഭരണപരമായ കാര്യക്ഷമതയ്ക്കും സമഗ്ര വികസനത്തിനും കൂടുതല്‍ ഗുണകരമാണെന്ന ജില്ലാ കലക്ടര്‍ വി ആര്‍ വിനോദിന്റെ പ്രതികരണം അദ്ദേഹത്തിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി പറഞ്ഞു.
ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണറായി നിയമിതനായി ജില്ലയില്‍ നിന്ന് പടിയിറങ്ങുന്ന വേളയില്‍ മലപ്പുറം പ്രസ് ക്ലബ്ബില്‍ നടത്തിയ 'മീറ്റ് ദ പ്രസ്' പരിപാടിയിലായിരുന്നു കലക്ടറുടെ നിര്‍ണായക നിരീക്ഷണം.
എസ്ഡിപിഐ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ജില്ലയുടെ ഔദ്യോഗിക ഭരണാധികാരിയായിരുന്ന ഒരാള്‍ തന്നെ അടിവരയിടുന്നത് ഗൗരവകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലയുടെ ഒരറ്റത്തുനിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കാന്‍ നാലര മണിക്കൂറോളം എടുക്കുന്നതും, വര്‍ദ്ധിച്ച ജനസംഖ്യയും വിസ്തൃതിയും ഭരണനിര്‍വ്വഹണത്തിന് വലിയ വെല്ലുവിളിയാണെന്നുമുള്ള കലക്ടറുടെ നിരീക്ഷണം യാഥാര്‍ത്ഥ്യബോധമുള്ളതാണ്.
തിരഞ്ഞെടുപ്പ് സമയങ്ങളില്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും, വലിപ്പം കുറവാണെങ്കില്‍ പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിക്കുമെന്ന അദ്ദേഹത്തിന്റെ അഭിപ്രായവും രാഷ്ട്രീയമായി ഏറെ പ്രസക്തമാണെന്ന് അന്‍വര്‍ പഴഞ്ഞി പറഞ്ഞു.
ജില്ലാ വിഭജനം ഏതെങ്കിലും കാലത്ത് ഗൗരവമായി പരിഗണിക്കപ്പെടേണ്ടി വരുമെന്ന വി ആര്‍ വിനോദിന്റെ വാക്കുകള്‍ വികസനമുരടിപ്പ് നേരിടുന്ന മലപ്പുറത്തിന് പുതിയ പ്രതീക്ഷ നല്‍കുന്നതാണ്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍, ജില്ലയുടെ ഭരണാധികാരി തന്നെ തുറന്നുപറഞ്ഞ ഈ വസ്തുതകള്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ ഗൗരവത്തിലെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















