- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇ പിക്കു പകരം ടി പി...?; തീരുമാനം ഇന്നുണ്ടായേക്കും

തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയുടെ പേരില്‍ സിപിഎം നേതാവ് ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ പകരക്കാരനായി ടി പി രാമകൃഷ്ണന് ചുമതല നല്‍കിയേക്കും. മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ എ കെ ബാലന്റെ പേരും പരിഗണനയിലുണ്ടെങ്കിലും ടി പിക്കാണ് സാധ്യത കൂടുതല്‍. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇ പിയെ മാറ്റാന്‍ ധാരണയുണ്ടായത്. ഇന്ന് രാവിലെ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യം റിപോര്‍ട്ട് ചെയ്തു. കേന്ദ്രകമ്മിറ്റി അംഗമായതിനാല്‍ ഇ പിക്കെതിരായ നടപടി കേന്ദ്രനേതൃത്വമാവം പ്രഖ്യാപിക്കുക. ബിജെപിയുടെ സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയും ഇക്കാര്യം സ്ഥിരീകരിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസം തന്നെ രംഗത്തെത്തിയതുമാണ് ഇ പിക്കെതിരായ നടപടിയില്‍ കലാശിച്ചത്.
അതിനിടെ, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ പിക്കെതിരേ അതിരൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. ഇതോടെ. ഇ പി രാജിസന്നദ്ധത അറിയിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. സ്ഥാനം തെറിക്കുമെന്ന് ഉറപ്പായതോടെ ഇ പി ജയരാജന്‍ സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു. കണ്ണൂരില്‍ ചില പരിപാടികളില്‍ പങ്കെടുക്കാനുണ്ടെന്നായിരുന്നു വിശദീകരണം. രാവിലെ 10ഓടെ കണ്ണൂരിലെ വീട്ടിലെത്തിയ ഇ പി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സിപിഎമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനു മുമ്പേ തന്നെയാണ് പാര്‍ട്ടി നടപടിയിലേക്ക് രംഗത്തെത്തിയത്. സമ്മേളനം തുടങ്ങിക്കഴിഞ്ഞാല്‍ പാര്‍ട്ടി രീതിയനുസരിച്ച് സംസ്ഥാന സമ്മേളനം കഴിയുന്നവരെ നടപടികളെടുക്കാറില്ല എന്നതിനാലാണ് തീരുമാനം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















