പ്രവാചക നിന്ദക്കെതിരേ ബംഗ്ലാദേശില്‍ കൂറ്റന്‍ റാലി; പതിനായിരങ്ങള്‍ തെരുവിലിറങ്ങി
ധാക്ക: ബിജെപി ദേശീയ വക്താവ് പ്രവാചകനെ നിന്ദിച്ച സംഭവത്തില്‍ അയല്‍ രാജ്യങ്ങളിലും പ്രതിഷേധം കനക്കുന്നു. ഇന്ന് ബംഗ്ലാദേശില്‍ നടന്ന പ്രതിഷേധ റാലിയില്‍ പതിനായിരങ്ങള്‍ തെരുവിലിറങ്ങി. ബംഗ്ലാദേശില്‍ പ്രതിഷേധക്കാര്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്തു. ബിജെപി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരേ തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ ഇന്ത്യന്‍ പതാകയും കത്തിച്ചു.
ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ആയിരക്കണക്കിന് മുസ് ലിംകളാണ് ഇന്ന് തെരുവിലിറങ്ങിയത്. അറബ് രാജ്യങ്ങളില്‍ ഉയര്‍ന്ന പ്രതിഷേധത്തിന് തുടര്‍ച്ചയാണ് ഇന്ന് നടന്ന റാലികള്‍.
പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയും ഡല്‍ഹി മീഡിയ സെല്‍ മേധാവി നവീന്‍ കുമാര്‍ ജിന്‍ഡാലും നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ കഴിഞ്ഞയാഴ്ച മുതല്‍ ഇന്ത്യയിലും ലോകമെമ്പാടുമുള്ള മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലും രോഷം വര്‍ദ്ധിച്ചുവരികയാണ്.
മതപരമായ വ്യക്തികളെ അവഹേളിക്കുന്നതിനെ അപലപിക്കുന്നതായി വ്യക്തമാക്കിയ ബിജെപി നുപുര്‍ ശര്‍മയെ സസ്‌പെന്‍ഡ് ചെയ്യുകയും ജിന്‍ഡാലിനെ പുറത്താക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ വാര്‍ത്താ ചാനലുകളിലെ പ്രൈംടൈം ചര്‍ച്ചകളില്‍ മതപരമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്താനും വലതുപക്ഷ പാര്‍ട്ടി അതിന്റെ വക്താക്കളോട് ആവശ്യപ്പെട്ടു.
RELATED STORIES
'നിങ്ങള് ഒരു കൊലയാളിയാണ്'; ബെന്ഗ്വിറിനെ ബീച്ചില് നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTമതത്തെ സംഘര്ഷത്തിന് ഉപയോഗിക്കരുത്; പ്രഖ്യാപനവുമായി മാര്പാപ്പയും...
6 Sep 2024 9:04 AM GMTകെനിയയിലെ സ്കൂളില് വന് തീപിടിത്തം; 17 കുട്ടികള്ക്ക് ദാരുണാന്ത്യം
6 Sep 2024 8:51 AM GMTഫലസ്തീന് അനുകൂല പ്രതിഷേധം; പരിസ്ഥിതി പ്രവര്ത്തക ഗ്രെറ്റ തന്ബര്ഗ് ...
5 Sep 2024 10:07 AM GMTയുദ്ധവിരുദ്ധ പ്രതിഷേധം; ഇസ്രായേലിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആസ്ഥാനം...
5 Sep 2024 9:44 AM GMTപ്രളയത്തില് 1000ല് അധികംപേര് മരിച്ചു ; ഉദ്യോഗസ്ഥര്ക്ക് വധശിക്ഷ...
4 Sep 2024 9:46 AM GMT