Big stories

ലിബിയയില്‍നിന്ന് ഭര്‍ത്താവ് എത്താന്‍ വൈകും; സൗമ്യയുടെ സംസ്‌കാരം നാളെ

ലിബിയയിലുള്ള ഭര്‍ത്താവ് സജീവ് ഇന്ന് രാത്രിയോടെയേ നാട്ടിലെത്തു. അതിനാലാണ് സംസ്‌കാരം നാളത്തേക്ക് മാറ്റിയത്. ഭര്‍ത്താവ് സജീവ് ബുധനാഴ്ച രാവിലെ നാട്ടിലെത്തിയാല്‍ തൊ്ട്ടുപിന്നാലെ സംസ്‌കാരം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.

ലിബിയയില്‍നിന്ന് ഭര്‍ത്താവ് എത്താന്‍ വൈകും; സൗമ്യയുടെ സംസ്‌കാരം നാളെ
X

ആലപ്പുഴ: പോലിസുകാരന്‍ തീകൊളുത്തി കൊലപ്പെടുത്തിയ സിവില്‍ പോലിസ് ഓഫിസര്‍ സൗമ്യയുടെ മൃതദേഹം വ്യാഴാഴ്ച വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ലിബിയയിലുള്ള ഭര്‍ത്താവ് സജീവ് ഇന്ന് രാത്രിയോടെയേ നാട്ടിലെത്തു. അതിനാലാണ് സംസ്‌കാരം നാളത്തേക്ക് മാറ്റിയത്. ഭര്‍ത്താവ് സജീവ് ബുധനാഴ്ച രാവിലെ നാട്ടിലെത്തിയാല്‍ തൊ്ട്ടുപിന്നാലെ സംസ്‌കാരം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.

എന്നാല്‍ എംബസിയില്‍ നിന്നു നിയമാനുമതി ലഭിക്കാന്‍ വൈകിയതാണ് സജീവിന്റെ യാത്ര നീളാന്‍ കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൂന്നാഴ്ച മുന്‍പാണ് സജീവ് ലിബിയയ്ക്ക് പോയത്.വ്യാഴാഴ്ച രാവിലെ മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങി വിലാപയാത്രയായി വള്ളിക്കുന്ന പോലിസ് സ്‌റ്റേഷനില്‍ എത്തിക്കും. തുടര്‍ന്ന് പൊതുദര്‍ശനത്തിന് വെക്കും. ഇലിപ്പക്കുളം കരുണാകരന്‍ സ്മാരക ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലിസ് കേഡറ്റുകള്‍ ആദ്യം അന്ത്യോപചാരം അര്‍പ്പിക്കും. പിന്നീട് പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ സൗകര്യമൊരുക്കും. തുടര്‍ന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.

ശനിയാഴ്ചയാണ് വള്ളിക്കുന്നം സ്‌റ്റേഷനിലെ വനിതാ സിവില്‍ ഓഫിസര്‍ സൗമ്യയെ വണ്ടിയിടിച്ച് വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നത്.

ആലുവ ട്രാഫിക് പോലിസ് ഉദ്യോഗസ്ഥന്‍ അജാസ് ആണ് സൗമ്യയെ കൊലപ്പെടുത്തിയത്. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിലുള്ള രോഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അജാസ് മൊഴി നല്‍കിയിരുന്നു. സൗമ്യയെ പെട്രോള്‍ ഒഴിച്ചുകത്തിക്കുന്നതിനിടെ 50 ശതമാനത്തോളം പൊള്ളലേറ്റ ഇയാള്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.

അതേസമയം, ആശുപത്രിയിലെത്തി മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയെങ്കിലും പ്രതിയായ അജാസിന്റ ആരോഗ്യനില മോശമായതിനാല്‍ മൊഴി പൂര്‍ണമായി ലഭിച്ചിരുന്നില്ല. വൃക്കയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനായി ഡയാലിസിസിനായി ശ്രമിച്ചെങ്കിലും രക്തസമ്മര്‍ദ്ദം ഗണ്യമായി കുറഞ്ഞതിനാല്‍ ഡയാലിസിസ് നടത്താനായിട്ടില്ല. രക്തസമ്മര്‍ദ്ദം ഉയര്‍ത്താന്‍ മരുന്നു കുത്തിവെച്ചെങ്കിലും അതിനോട് പ്രതികരിച്ചിട്ടുമില്ല. അതേസമയം, വകുപ്പ് തല നടപടിയുടെ ഭാഗമായി അജാസിന്റെ വിശദമായ മൊഴി രേഖപ്പെടുത്തണമെന്ന് എറണാകുളം റേഞ്ച് ഐജി എം ആര്‍ അജിത്ത് അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി. അജാസിനെതിരേയുള്ള അന്വേഷണത്തിന്റെ പ്രഥമിക റിപോര്‍ട്ട് ആലുവ റൂറല്‍ എസ്പിക്ക് ലഭിച്ചിരുന്നു.

Next Story

RELATED STORIES

Share it