ഷഹ്‌ലയുടെ മരണം: പ്രധാന അധ്യാപകനും പ്രിന്‍സിപ്പല്‍ക്കും സസ്‌പെന്‍ഷന്‍

മറ്റ് അധ്യാപകര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ അവര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പിടിഎ പിരിച്ചു വിടുകയും ചെയ്തു.

ഷഹ്‌ലയുടെ മരണം: പ്രധാന അധ്യാപകനും പ്രിന്‍സിപ്പല്‍ക്കും സസ്‌പെന്‍ഷന്‍
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനും പ്രധാന അധ്യാപകനും സസ്‌പെന്‍ഷന്‍. പിടിഎ പിരിച്ചു വിട്ടു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി.

ഹെഡ്മാസ്റ്റര്‍ കെ കെ മോഹനനെയും പ്രിന്‍സിപ്പല്‍ എ കെ കരുണാകരനെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രധാന അധ്യാപകര്‍ക്കു കഴിഞ്ഞില്ലെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. മറ്റ് അധ്യാപകര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ അവര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പിടിഎ പിരിച്ചു വിടുകയും ചെയ്തു. സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അതേസമയം, വിദ്യാര്‍ഥനി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നേരത്തെ വയനാട് കലക്‌ട്രേറ്റില്‍ വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിനിടെയാക്കിയിരുന്നു. എസ്എഫ്‌ഐ, കെഎസ്‌യു, എംഎസ്എഫ്, എഐഎസ്എഫ് എന്നീ സംഘടനകള്‍ സമരവുമായി വയനാട് കലക്‌ട്രേറ്റിലെത്തി. എസ്എഫ്‌ഐ, കെഎസ്‌യു മാര്‍ച്ചുകളില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരും പോലിസും തമ്മില്‍ ഏറ്റുമുട്ടി.


RELATED STORIES

Share it
Top