Big stories

ഡോ. കഫീല്‍ ഖാനെതിരായ അന്വേഷണം അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി -സസ്‌പെന്‍ഷന്‍ കാലത്തെ ശമ്പളം നല്‍കണമെന്നും ഉത്തരവ്

'തനിക്കെതിരായ അന്വേഷണം യോഗി സര്‍ക്കാര്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. സസ്‌പെന്‍ഷന്‍ കാലയളവില്‍ 20 മാസമായി തടഞ്ഞുവെച്ച ശമ്പളവും ലഭിക്കും'. സുപ്രീംകോടതിക്ക് മുന്നില്‍ നിന്ന് ഡോ. കഫീല്‍ ഖാന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.

ഡോ. കഫീല്‍ ഖാനെതിരായ അന്വേഷണം അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി    -സസ്‌പെന്‍ഷന്‍ കാലത്തെ ശമ്പളം നല്‍കണമെന്നും ഉത്തരവ്
X

ന്യൂഡല്‍ഹി: ഡോ. കഫീല്‍ ഖാന്റെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട അന്വേഷണ നടപടികള്‍ സമയ ബന്ധിതമായി അവസാനിപ്പിക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രിം കോടതി. 90 ദിവസം കൊണ്ട് അന്വേഷണം അവസാനിപ്പിക്കണമെന്ന മാര്‍ച്ച് ഏഴിലെ അലഹാബാദ് ഹൈക്കോടതി വിധി ശരിവച്ചുകൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. സസ്‌പെന്‍ഷന്‍ കാലയളവിലെ ശമ്പളം നല്‍കണമെന്നും യോഗി ആദിത്യനാഥ് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സുപ്രിം കോടതിയില്‍ 2019 മാര്‍ച്ചില്‍ ഡോ.കഫീല്‍ ഖാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് ഇന്ദിര ബാനര്‍ജി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഡോ. കഫീല്‍ ഖാന്റെ പരാതിയില്‍ അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകരായ മീനാക്ഷി അറോറ, ഫുസൈല്‍ അഹമ്മദ് അയ്യൂബി എന്നിവരാണ് ഡോ. കഫീല്‍ ഖാന് വേണ്ടി ഹാജരായത്.

'തനിക്കെതിരായ അന്വേഷണം യോഗി സര്‍ക്കാര്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. സസ്‌പെന്‍ഷന്‍ കാലയളവില്‍ 20 മാസമായി തടഞ്ഞുവെച്ച ശമ്പളവും ലഭിക്കും'. സുപ്രീംകോടതിക്ക് മുന്നില്‍ നിന്ന് ഡോ. കഫീല്‍ ഖാന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. തനിക്കെതിരായ അന്വേഷണം തുടരാനാണ് യോഗി സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അത് കൊണ്ട് തന്നെ യഥാര്‍ത്ഥ കുറ്റക്കാര്‍ രക്ഷപ്പെടും' കഫീല്‍ ഖാന്‍ പറഞ്ഞു. 10 ശതമാനം കമ്മീഷന് വേണ്ടിയുള്ള രണ്ട് ഡോക്ടര്‍മാരുടെ അത്യാര്‍ത്ഥിയാണ് ബിആര്‍ഡിഒ ആശുപത്രിയില്‍ 70 കുരുന്നുകള്‍ ശ്വാസം കിട്ടാതെ ക്രൂരമായി കൊല്ലപ്പെടാന്‍ ഇടയാക്കിയത്. കഫീല്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

'ഈ വിധിയില്‍ എനിക്ക് വലിയ സന്തോഷമൊന്നുമില്ല. ഞാന്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുതന്നെയാണ് സുപ്രിം കോടതിയെ സമീപിച്ചത്. പക്ഷേ സുപ്രിം കോടതി വിധി അലഹാബാദ് ഹൈക്കോടതി വിധി പരിഗണിച്ചുകൊണ്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് എനിക്കെതിരെയുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്യുന്നത്. 90 ദിവസം കൊണ്ട് അന്വേഷണം അവസാനിപ്പിക്കണം എന്ന് മാര്‍ച്ച് ഏഴിന് അലഹാബാദ് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഇപ്പോഴത്തെ ഇടപെടല്‍. ഇപ്പോഴും എന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കപ്പെടാത്തത് എന്തുകൊണ്ടാണ്?

20 മാസങ്ങള്‍ കഴിഞ്ഞു. തിരഞ്ഞെടുപ്പ് കാരണമാണ് അന്വേഷണം പൂര്‍ത്തിയാക്കാത്തത് എന്നാണ് സര്‍ക്കാര്‍ വാദം, എന്നാല്‍ അന്വേഷണം ഇഴയുന്നതില്‍ തിരഞ്ഞെടുപ്പ് ഒരു കാരണമല്ലെന്ന് സുപ്രീംകോടതി പ്രതികരിച്ചു.




Next Story

RELATED STORIES

Share it