Latest News

സയണിസ്റ്റ്-സാമ്രാജ്യത്വ വാഴ്ച്ച തകരും: ഫ്രറ്റേണിറ്റി

സയണിസ്റ്റ്-സാമ്രാജ്യത്വ വാഴ്ച്ച തകരും: ഫ്രറ്റേണിറ്റി
X

തിരുവനന്തപുരം: ഇറാന് നേരെയുള്ള അമേരിക്കന്‍ ഇസ്രായേല്‍ അതിക്രമ അങ്ങേയറ്റം അപലപനീയമാണെന്നും സാമ്രാജ്യത്വ-സയണിസ്റ്റ് വംശീയ ഭീകരത തകരുക തന്നെ ചെയ്യുമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ പ്രസിഡന്റ് റമീസ് വേളം പറഞ്ഞു. ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പന്തം കൊളത്തി പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൈക്കാട് ജങ്ഷനില്‍ നിന്നാരംഭിച്ച നൈറ്റ് മാര്‍ച്ച് മാനവീയത്തില്‍ സമാപിച്ചു. സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍ അധ്യക്ഷത വഹിച്ചു. സഈദ് ടി കെ, ഗോപു തോന്നക്കല്‍, ബാസിത് താനൂര്‍, അമീന്‍ റിയാസ്, ലബീബ് കായക്കൊടി, സാബിര്‍ അഹ്‌സന്‍, ഷാഹിന്‍ തന്‍സീര്‍, ലമീഹ് ഷാക്കിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it