ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് നിര്‍ദ്ദേശിച്ചത് കേന്ദ്രം:മുഖ്യമന്ത്രി

കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തെളിവായി കേന്ദ്ര ഉത്തരവ് മുഖ്യമന്ത്രി ഉയര്‍ത്തി കാണിച്ചു. തെളിവുണ്ടോ എന്ന ബി ജെപിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഉത്തരവ് വായിച്ചത്.

ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് നിര്‍ദ്ദേശിച്ചത് കേന്ദ്രം:മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ പുറപ്പെടുവിപ്പിച്ചത് കേന്ദ്ര നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തെളിവായി കേന്ദ്ര ഉത്തരവ് മുഖ്യമന്ത്രി ഉയര്‍ത്തി കാണിച്ചു. തെളിവുണ്ടോ എന്ന ബി ജെപിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഉത്തരവ് വായിച്ചത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശബരിമലയുടെ വെളിച്ചത്തില്‍ കൃത്യമായ നടപടി എടുക്കണം എന്നാണ് ഐഎസ്-ഐബി, കേന്ദ്ര ആഭ്യന്തരമന്ത്രാലയം, ആഭ്യന്തര സുരക്ഷ, ഫസ്റ്റ് ഡിവിഷന്‍ എന്ന സര്‍ക്കുലറില്‍ പറയുന്നത്. ഇതേ സമയം തെളിവുണ്ടോ എന്ന ബിജെപിയുടെ ചോദ്യം മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചപ്പോള്‍ താന്‍ നരേന്ദ്രമോദിയാണെന്നാണ് കരുതിയാണ് ഈ ചോദ്യം നിങ്ങള്‍ ചോദിക്കുന്നതെന്ന് പിണറായി തിരിച്ചടിച്ചു. ഞാന്‍ കളവ് പറയാറില്ല. നിങ്ങള്‍ ഇത് ചോദിക്കും എന്നതിനാലാണ് തെളിവുമായി വന്നത് എന്ന് അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top