Big stories

ശബരിമല ദര്‍ശനം കഴിഞ്ഞ് വീട്ടിലെത്തിയ കനകദുര്‍ഗക്ക് മര്‍ദനം

ഭര്‍ത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നെന്ന് കനകദുര്‍ഗ ആരോപിച്ചു. സുരക്ഷയൊരുക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസ് കനകദുര്‍ഗയെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയിയിലേക്ക് മാറ്റി.

ശബരിമല ദര്‍ശനം കഴിഞ്ഞ് വീട്ടിലെത്തിയ കനകദുര്‍ഗക്ക് മര്‍ദനം
X

പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനം കഴിഞ്ഞ് വീട്ടിലെത്തിയ കനകദുര്‍ഗക്ക് മര്‍ദനം. പുലര്‍ച്ചയോടെ വീട്ടിലെത്തിയ തന്നെ ഭര്‍ത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നെന്ന് കനകദുര്‍ഗ ആരോപിച്ചു. സുരക്ഷയൊരുക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസ് കനകദുര്‍ഗയെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയായ കനക ദുര്‍ഗയുടെ അവധി കാലാവധി ഇന്ന് അവസാനിക്കുന്നതിനാലാണ് പുലര്‍ച്ചയോടെ വീട്ടിലെത്തിയത്. അതേസമയം, കനക ദുര്‍ഗ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ഭര്‍ത്താവിന്റെ അമ്മയും രംഗത്തെത്തി.

Next Story

RELATED STORIES

Share it