- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആയത്തുല്ല അലി ഖാംനഈയുടെ കൊലപാതകത്തില്‍, മോദിയുടെ നിശബ്ദത നിഷ്പക്ഷതയല്ലെന്ന് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ കൊലപാതകത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശബ്ദതയെ ചോദ്യം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. നിശബ്ദതയെ നിഷ്പക്ഷതയായി ഒരിക്കലും കാണാന്‍ കഴിയില്ലെന്നും പരമാധികാര രാഷ്ട്രത്തിന്റെ നേതാവിനെ വധിച്ചത് ഒരു രാജ്യത്തേക്കുള്ള കടന്നുകയറ്റമാണെന്നും സോണിയ ഗാന്ധി പറഞ്ഞു.ഇറാനെതിരെ യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തെ അവഗണിച്ച പ്രധാനമന്ത്രി, യുഎഇക്കെതിരെ നടന്ന പ്രത്യാക്രമണത്തെ മാത്രമാണ് അപലപിച്ചതെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.
ഇസ്രയേല്‍ ആക്രമണം നടത്തിയ സമയവും ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. സംഭവത്തിന് വെറും 48 മണിക്കൂര്‍ മുന്‍പ്, മോദി ഇസ്രയേല്‍ സന്ദര്‍ശിക്കുകയും ബെഞ്ചമിന്‍ നെതന്യാഹുവിന് തുറന്ന പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഗസ യുദ്ധ പശ്ചാത്തലത്തില്‍ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്ന സന്ദര്‍ഭത്തിലാണ് പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശനം നടത്തിയതെന്നും അവര്‍ പറഞ്ഞു. ഒരു വിദേശ രാഷ്ട്രത്തലവനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍, ഇന്ത്യ അന്താരാഷ്ട്ര നിയമങ്ങളെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും ഈ സാഹചര്യത്തില്‍ മൗനം പാലിക്കുകയല്ല വേണ്ടതെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















