Big stories

രാജിയിലുറച്ച് രാഹുല്‍; ഒരു മാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്തണം

ഒരുമാസത്തിനകം കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. ഇക്കാര്യം മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുമുണ്ട്.

രാജിയിലുറച്ച് രാഹുല്‍; ഒരു മാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്തണം
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്ന് രാജിവയ്ക്കരുതെന്ന നേതാക്കളുടെ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങാതെ രാഹുല്‍. ഒരുമാസത്തിനകം കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. ഇക്കാര്യം മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുമുണ്ട്.

തന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പില്‍ ദയനീയ പ്രകടനം കാഴ്ച വച്ച സാഹചര്യത്തില്‍ സ്ഥാനത്ത് തുടരാനാവില്ലെന്നും പാര്‍ട്ടിയെ നയിക്കാന്‍ വേറെ ആള് വരട്ടെ എന്നുമാണ് രാഹുലിന്റെ നിലപാട്. അതോടൊപ്പം പല നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ വേണ്ടരീതിയില്‍ സഹകരിക്കുന്നില്ലെന്ന പരാതിയും രാഹുലിനുണ്ട്. മുതിര്‍ന്ന നേതാക്കളും പ്രിയങ്കാ ഗാന്ധിയും പലവട്ടം അനുനയ ചര്‍ച്ചകള്‍ നടത്തിയെങ്കിലും രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോവാന്‍ രാഹുല്‍ തയ്യാറായില്ല.

Next Story

RELATED STORIES

Share it