Big stories

പ്രോട്ടോക്കോള്‍ ലംഘനം: കേന്ദ്രമന്ത്രി വി മുരളീധരനെതിരേ അന്വേഷണത്തിനു നിര്‍ദേശം

പ്രധാനമന്ത്രിയുടെ ഓഫിസില്‍ ലഭിച്ച പരാതിയിലാണ് നടപടി

പ്രോട്ടോക്കോള്‍ ലംഘനം:   കേന്ദ്രമന്ത്രി വി മുരളീധരനെതിരേ അന്വേഷണത്തിനു നിര്‍ദേശം
X

ന്യൂഡല്‍ഹി: പ്രോട്ടോക്കോള്‍ ലംഘിച്ച് മഹിളാമോര്‍ച്ചാ നേതാവ് സ്മിതാ മേനോനെ അബൂദബിയില്‍ നടന്ന മന്ത്രിതല യോഗത്തില്‍ പങ്കെടുപ്പിച്ചെന്ന ആരോപണത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരേ അന്വേഷണത്തിനു നിര്‍ദേശം. ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ പ്രധാനമന്ത്രിയുടെ ഓഫിസിനു നല്‍കിയ പരാതിയിലാണ് നടപടി. അബൂദബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍(ഐഒആര്‍എ) മന്ത്രിതല സമ്മേളനത്തിലാണ് പിആര്‍ ഏജന്‍സി ജീവനക്കാരി കൂടിയായ മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സ്മിതാ മേനോനെ പങ്കെടുപ്പിച്ചത്. ഇത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിച്ചത്. സംഭവം ചര്‍ച്ചയായതോടെ, വിശദീകരണവുമായി സ്മിതാ മേനോന്‍ രംഗത്തെത്തിയിരുന്നു.


അന്താരാഷ്ട്ര കോണ്‍ഫറന്‍സ് എന്ന നിലയില്‍ പിആര്‍ റിപോര്‍ട്ടിങ് ചെയ്യാന്‍ അവസരം തരുമോ എന്ന് മുരളീധരനോട് ചോദിച്ചപ്പോള്‍ മീഡിയാ എന്‍ട്രി ഉണ്ടോയെന്ന് അന്വേഷിച്ച ശേഷം സമാപന ദിവസം വന്നോളാന്‍ അനുമതി നല്‍കിയെന്നുമാണ് സ്മിതാ മേനോന്റെ വിശദീകരണം. ഞാന്‍ അന്ന് തയ്യാറാക്കി നല്‍കിയ വാര്‍ത്താകുറിപ്പ് മാധ്യമങ്ങളുടെ മെയില്‍ ബോക്‌സില്‍ ഉണ്ടാവുമെന്നും ജോലിയുടെ ഭാഗമായാണ് പോയതെന്നും സംഘപരിവാര കുടുംബാംഗമെന്ന പരിഗണന ലഭിച്ചിട്ടുണ്ടാവാമെന്നും സ്മിതാ നായര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, സ്മിതാ നായരെ അറിയില്ലെന്നായിരുന്നു ബിജെപി നേതാവ് എം ടി രമേശിന്റെ പ്രതികരണം. പുതിയ ഭാരവാഹിപ്പട്ടികയില്‍ മഹിളാ മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറിയാണ് സ്മിതാ മേനോന്‍. ഒരു വ്യക്തിക്ക് അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വാക്കാല്‍ അനുമതി നല്‍കാന്‍ മന്ത്രിമാര്‍ക്ക് അധികാരമില്ലെന്നും ഇവര്‍ക്ക് വേദിലിയില്‍ ഇരിക്കാന്‍ അവസരം നല്‍കിയത് കേന്ദ്മമന്ത്രി വി മുരളീധരനാണെന്നുമാണ് പരാതിക്കാരന്റെ ആരോപണം.

Protocol Violation: probe direction againts Union Minister V Muraleedharan




Next Story

RELATED STORIES

Share it