Big stories

വിഎസ് കാലത്തെ 209 തടവുകാരുടെ മോചനം ഹൈക്കോടതി റദ്ദാക്കി

വിട്ടയക്കപ്പെട്ടരില്‍ ഏറെയും രാഷ്ട്രീയ സംഘര്‍ഷ കേസുകളിലെ പ്രതികളാണ്. ജയിലില്‍ സിപിഎമ്മുകാരനെ കൊന്ന കേസിലെ പ്രതിയും മോചിക്കപ്പെട്ടു. കണ്ണൂര്‍ ജയിലില്‍ നിന്ന് വിട്ടത് 39 പേരെയാണ്. ഇവരില്‍ ഏറെയും സിപിഎമ്മുകാരാണ്.

വിഎസ് കാലത്തെ 209 തടവുകാരുടെ മോചനം ഹൈക്കോടതി റദ്ദാക്കി
X
കൊച്ചി: കഴിഞ്ഞ വി എസ് സര്‍ക്കാരിന്റെ കാലത്ത് വിട്ടയക്കപ്പെട്ട 209 തടവുകാരുടെ മോചനം റദ്ദാക്കി ഹൈക്കോടതി. 2011 ഫെബ്രുവരിയിലാണ് 10 വര്‍ഷം പൂര്‍ത്തീകരിച്ച തടവുകാരെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുന്നത്.ഇതു പ്രകാരം 209 തടവുകാര്‍ക്ക മോചനം ലഭിച്ചു. ഈ തടവുകാരുടെ മോചനമാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. മോചിപ്പിക്കപ്പെട്ടവരുടെ വിവരങ്ങള്‍ ആറു മാസത്തിനകം ഗവര്‍ണര്‍ പരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഗവര്‍ണര്‍ പുനപരിശോധന നടത്തി നിയമപരമല്ലാത്ത മോചനം ഉണ്ടെങ്കില്‍ അവര്‍ വീണ്ടും ശിക്ഷാ കാലാവധി അനുഭവിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

2011 ല്‍ ഇത്തരത്തില്‍ വിട്ടയക്കപ്പെട്ടരില്‍ ഏറെയും രാഷ്ട്രീയ സംഘര്‍ഷ കേസുകളിലെ പ്രതികളാണ്. കെ.ടി.ജയകൃഷ്ണന്‍ വധക്കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവരെ അന്ന് വിട്ടയച്ചത് വിവാദമായിരുന്നു. ജയിലില്‍ സിപിഎമ്മുകാരനെ കൊന്ന കേസിലെ പ്രതിയും മോചിക്കപ്പെട്ടു. കണ്ണൂര്‍ ജയിലില്‍ നിന്ന് വിട്ടത് 39 പേരെയാണ്. ഇവരില്‍ ഏറെയും സിപിഎമ്മുകാരാണ്.

2000ലെ സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ജീവ പര്യന്തം ശിക്ഷയക്ക് വിധിക്കപ്പെട്ടവര്‍ 14 വര്‍ഷം ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ മാത്രമെ മോചനം ലഭിക്കുകയുള്ളു. നടപടിക്രമങ്ങള്‍ പരിശോധിക്കണമെന്നും ഹൈക്കോടതി ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കി. 2011 ല്‍ മോചിപ്പിക്കപ്പെട്ടവരുടെ മോചനം നിയമപരമല്ലെന്ന് കണ്ടെത്തിയാല്‍ വിട്ടയക്കപ്പെട്ടവര്‍ക്ക് വീണ്ടും ശിക്ഷ അനുഭവിക്കേണ്ട സാഹചര്യം ഉണ്ടാകും.

Next Story

RELATED STORIES

Share it