Top

ലക്ഷ്യം കാണാതെ പൗരത്വ പ്രക്ഷോഭങ്ങള്‍ നിലയ്ക്കരുത്: മുഹമ്മദലി ജിന്ന

ഈ രണ്ടു നിയമങ്ങളും രാജ്യത്തെ സാധാരണ ജനങ്ങള്‍ക്കെതിരായ യുദ്ധ പ്രഖ്യാപനമാണ്. സ്ത്രീകളും കുട്ടികളും യുവാക്കളും ഏതൊരു സമരത്തിനിറങ്ങിയിട്ടുണ്ടോ അവയൊന്നും ഫലം കാണാതെ അവസാനിച്ച ചരിത്രമില്ലെന്നും പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി എം മുഹമ്മദലി ജിന്ന പറഞ്ഞു.

ലക്ഷ്യം കാണാതെ പൗരത്വ പ്രക്ഷോഭങ്ങള്‍ നിലയ്ക്കരുത്: മുഹമ്മദലി ജിന്ന

കൊച്ചി: രാജ്യത്തു നടന്നു കൊണ്ടിരിക്കുന്ന സിഎഎ, എന്‍ആര്‍സി വിരുദ്ധ സമരങ്ങള്‍ ലക്ഷ്യം കാണാതെ നിലയ്ക്കരുതെന്ന് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി എം മുഹമ്മദലി ജിന്ന. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സ്ഥാപക ദിനത്തോടനുബന്ധിച്ച് 'സ്വാതന്ത്ര്യത്തിന്റെ കാവലാളാവുക നീതിയുടെ പോരാളിയാവുക' എന്ന മുദ്രാവാക്യമുയര്‍ത്തി കൊച്ചിയില്‍ സംഘടിപ്പിച്ച യൂനിറ്റി മാര്‍ച്ചിനും ബഹുജന റാലിക്കും ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ രണ്ടു നിയമങ്ങളും രാജ്യത്തെ സാധാരണ ജനങ്ങള്‍ക്കെതിരായ യുദ്ധ പ്രഖ്യാപനമാണ്. സ്ത്രീകളും കുട്ടികളും യുവാക്കളും ഏതൊരു സമരത്തിനിറങ്ങിയിട്ടുണ്ടോ അവയൊന്നും ഫലം കാണാതെ അവസാനിച്ച ചരിത്രമില്ലെന്നും അദ്ദേഹം പറഞ്ഞു.


എന്‍പിആറും എന്‍ആര്‍സിയും തമ്മില്‍ ബന്ധമില്ലെന്നാണ് ഇപ്പോള്‍ സംഘപരിവാരം കവലകള്‍ തോറും പ്രസംഗിക്കുന്നത്. എന്നാല്‍ ഇവ രണ്ടും തമ്മില്‍ ബന്ധമുണ്ടെന്ന് പാര്‍ലമെന്റില്‍ തന്നെ എട്ടോളം തവണ അമിത്ഷായും മോദിയും വ്യക്തമാക്കിയിട്ടുള്ളതാണ്. സിഎഎ വരുന്നതിന് മുന്‍പും ശേഷവും പോപുലര്‍ഫ്രണ്ട് ഇതിനെതിരേ സമര രംഗത്തുണ്ടായിരുന്നു. ബാബരി മസ്ജിദ് വിധിയെത്തുടര്‍ന്ന് രാജ്യത്തെ മുഴുവന്‍ ബാധിച്ച ഭയത്തിന്റെ നിശബ്ദദത ഭേദിക്കാന്‍ പോപുലര്‍ ഫ്രണ്ടിന് കഴിഞ്ഞിട്ടുണ്ട്. സംഘപരിവാരത്തിനെതിരായ പോരാട്ടരംഗത്ത് എല്ലായ്‌പ്പോഴും മുന്നില്‍ നില്‍ക്കുന്നതിനാലാണ് അവര്‍ എല്ലാ ഏജന്‍സികളേയും ഉപയോഗപ്പെടുത്തി പോപുലര്‍ ഫ്രണ്ടിനെ ഇല്ലായ്മ ചെയ്യുന്നതിന് ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസിനെതിരേ സംസാരിക്കുന്ന ഏതൊതു സംഘടനയേയും അവര്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്. പോപുലര്‍ഫ്രണ്ടിനെതിരേ നാളുകളായി ഉന്നയിച്ചു വരുന്ന ആരോപണങ്ങളില്‍ ഏറ്റവും പുതിയത് 120 കോടി രൂപയുടെ ഫണ്ടിന്റെ കണക്കാണ്. എന്നാല്‍ ആര്‍എസ്എസിന്റെ ഈ ആരോപണം ഒറ്റ നോട്ടിസ് കൊണ്ട് നിശബ്ദമാക്കാന്‍ പോപുലര്‍ഫ്രണ്ടിന് കഴിഞ്ഞിട്ടുണ്ട്. ഈ രാജ്യത്തിന്റെ കടം മുഴുവന്‍ തീര്‍ക്കാനുള്ള പണം ആര്‍എസ്എസിനും ആര്‍എസ്എസ് നിയന്ത്രിത ഏജന്‍സികള്‍ക്കും എത്തുന്നുണ്ടെന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഗുജറാത്തില്‍ സര്‍സംഘചാലക് ഉദ്ഘാടനം ചെയ്ത അഞ്ച് കോടി രൂപയുടെ ആര്‍എസ്എസ് ഓഫിസ്. നിരോധന ഭീഷണികളോട് പോപുലര്‍ഫ്രണ്ടിന് പറയാനുള്ളത് ഇത് ആര്‍എസ്എസിനോട് അനുവാദം ചോദിച്ചിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയല്ലെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, ദലിത് ആക്ടിവിസ്റ്റ് രവി ചന്ദ്രന്‍ ബത്രന്‍, ഡല്‍ഹി യൂനിവേഴ്‌സിറ്റി സമര നേതാവ് ടി ആദില, മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡനന്റ് ടി അബ്ദുര്‍ റഹ്മാന്‍ ബാഖവി, എന്‍ഡബ്ല്യുഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കവിത നിസാര്‍, കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി അജ്മല്‍, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ എം കെ അഷറഫ് സംസാരിച്ചു.

പോപുലര്‍ ഫ്രണ്ട് ദേശീയ സമിതിയംഗം ഇ എം അബ്ദുര്‍ റഹ് മാന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍, സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, യഹിയാ തങ്ങള്‍, ടി കെ അബ്ദുല്‍ സമദ്, സി എ റഊഫ്, എസ് നിസാര്‍, എം വി റഷീദ്, അബ്ദുന്നാസിര്‍ ബാഖവി, കെ കെ ഹുസൈര്‍, കെ മുഹമ്മദാലി, ബി നൗഷാദ് സംബന്ധിച്ചു.

Next Story

RELATED STORIES

Share it