Big stories

സംഘപരിവാറിന് താക്കീതായി പോപുലര്‍ഫ്രണ്ട് ജനാവകാശ സമ്മേളനം

രാജ്യ തലസ്ഥാന മേഖലയില്‍ നിന്ന് എത്തിയ ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനാവലിയെ കൊണ്ട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ അകവും പുറവും നിറഞ്ഞ് കവിഞ്ഞിരുന്നു.

സംഘപരിവാറിന് താക്കീതായി പോപുലര്‍ഫ്രണ്ട് ജനാവകാശ സമ്മേളനം
X

ന്യൂഡല്‍ഹി: ഭരണകൂടത്തിന്റെ മറവില്‍ ഭയം വിതക്കുന്ന സംഘപരിവാര്‍ സംഘടനകള്‍ക്ക് താക്കീതായി പോപുലര്‍ഫ്രണ്ട് ജനാവകാശ സമ്മേളനം. 'ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക' എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി നടത്തുന്ന കാംപയിന്റെ ഭാഗമായി ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.





രാജ്യ തലസ്ഥാന മേഖലയില്‍ നിന്ന് എത്തിയ ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനാവലിയെ കൊണ്ട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ അകവും പുറവും നിറഞ്ഞ് കവിഞ്ഞിരുന്നു.

ഉച്ചക്ക് ഒരു മണിക്ക് പോപുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി അബ്ദുല്‍ വാഹിദ് സേട്ട് പതാക ഉയര്‍ത്തിയതോടെ തുടങ്ങിയ സമ്മേളനം അഞ്ചരയോടെ സമാപിച്ചു. രാജ്യത്തിന് സ്വാതന്ത്ര്യം വാങ്ങിതന്നത് ഗുജറാത്തിയായ മഹാത്മാഗാന്ധിയായിരുന്നെങ്കില്‍ ഇന്ന് രണ്ടു ഗുജറാത്തികള്‍ ചേര്‍ന്ന് രാജ്യത്തെ നശിപ്പിക്കുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച പോപുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഇ അബൂബക്കര്‍ പറഞ്ഞു.

അവരുടെ ഏകാധിപത്യ പ്രവര്‍ത്തന രീതികള്‍ക്ക് ഹിറ്റ്‌ലര്‍ മാതൃകയെങ്കില്‍ അവരുടെ അന്ത്യത്തിനും ഹിറ്റ്‌ലര്‍ തന്നെയായിരിക്കും മാതൃക. നമുക്ക് കാത്തിരിക്കാം അവരും കാത്തിരിക്കട്ടെ-അദ്ദേഹം പറഞ്ഞു.

ഓരോ ഫിര്‍ഹൗനെ നേരിടാനും ഓരോ മൂസമാരെ അല്ലാഹു നിയോഗിക്കുമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പ്രസിഡന്റ് മെഹറുന്നിസ ഖാന്‍ പറഞ്ഞു. ഹിന്ദുസ്ഥാനെ ലിഞ്ചിസ്ഥാനാക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന് നാഷനല്‍ വിമന്‍സ് ഫ്രണ്ട് വൈസ് പ്രസിഡന്റ്‌ ലുബ്‌ന സിറാജ് പറഞ്ഞു.





ഡോ. മുഫ്തി മുകര്‍റം അഹമ്മദ് (ഷാഹി ഇമാം, ഫത്തേപുര്‍ മസ്ജിദ്), യുഗല്‍ കിഷോര്‍ ശരണ്‍ ശാസ്ത്രി(സന്യാസി, അയോധ്യ), മുഫ്തി ഹനീഫ് അഹ്‌റാര്‍, അശോക് ഭാരതി, മൗലാനാ സയ്യിദ് ഖലീലുര്‍റഹ്്മാന്‍ സജ്ജാദ് നുഹ്മാനി(ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്), പ്രഫ. ബല്‍ജിന്ദര്‍ സിങ്, അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ്(ദേശീയ വൈസ് പ്രസിഡന്റ്, എസ്ഡിപിഐ), അനീസ് അഹമ്മദ്(പോപുലര്‍ ഫ്രണ്ട്), എം എസ് സാജിദ് (പ്രസിഡന്റ്, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ), എസ് എം അന്‍വര്‍ ഹുസൈയ്ന്‍ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it