ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രിംകോടതിയില്‍ ഹരജി
ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മുസ്ലിം സമുദായത്തിന് വേണ്ടി മൈനോറിറ്റി ഇന്ത്യന്‍ പ്ലാനിംഗ് ആന്റ് വിജിലന്‍സ് കമ്മീഷന് ട്രസ്റ്റാണ് സുപ്രിംകോടതിയില്‍ ആദ്യ ഹര്‍ജി നല്‍കിയത്.

ന്യൂഡല്‍ഹി: ന്യൂനപക്ഷ വിദ്യാര്‍ഥി സ്കോളര്‍ഷിപ്പ് വിവാദത്തില്‍ സുപ്രിംകോടതിയില്‍ ഹരജി. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സ്വകാര്യ മുസ്ലിം ട്രസ്റ്റും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസുമാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിയിലെ പരാമര്‍ശത്തിനെതിരെ സംസ്ഥാന സര്‍ക്കാരും സുപ്രിംകോടതിയെ സമീപിക്കും. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മുസ്ലിം സമുദായത്തിന് വേണ്ടി മൈനോറിറ്റി ഇന്ത്യന്‍ പ്ലാനിംഗ് ആന്റ് വിജിലന്‍സ് കമ്മീഷന് ട്രസ്റ്റാണ് സുപ്രിംകോടതിയില്‍ ആദ്യ ഹര്‍ജി നല്‍കിയത്.
സ്കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഹൈക്കോടതി വിധി തിരിച്ചടിയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. കേസില്‍ തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് തടസ്സ ഹര്‍ജി നല്കി. ജനസംഖ്യാടിസ്ഥാനത്തില്‍ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് തീരുമാനിക്കണം എന്നതായിരുന്നു കേരള ഹൈക്കോടതി വിധി. ഇതിന്റെ അടിസ്ഥാനത്തില്‍ 51:49 അനുപാദത്തില്‍ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ തീരുമാനിക്കാനാണ് സര്‍ക്കാരിന്റെ ആലോചന.
ഇതിനെതിരേയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ ചൂടുപിടിക്കുമ്പോഴാണ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ എത്തുന്നത്. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് തീരുമാനിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് കേരള ഹൈക്കോടതി പരാമര്‍ശം നടത്തിയിരുന്നു. അതിനെതിരേ സര്‍ക്കാരും സുപ്രിംകോടതിയില്‍ ഉടന്‍ ഹര്‍ജി നല്‍കും.
RELATED STORIES
രാകേഷ് ജുന്‍ജുന്‍വാല അഥവാ ദലാല്‍ സ്ട്രീറ്റിലെ കാളക്കൂറ്റന്!
14 Aug 2022 4:56 AM GMTസൈക്കിള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഒമ്പത് വയസ്സുകാരന് മര്‍ദ്ദനം;...
14 Aug 2022 3:47 AM GMTമോണ്ടെനെഗ്രോയില്‍ വെടിവയ്പ്പ്: 12 പേര് കൊല്ലപ്പെട്ടു; ആറ് പേര്‍ക്ക്...
13 Aug 2022 2:40 AM GMTസല്മാന് റുഷ്ദിക്ക് കരളിനും കുത്തേറ്റു; അതീവ ഗുരുതരാവസ്ഥയില്‍
13 Aug 2022 2:11 AM GMTകോഴിക്കോട് മേയർ ആര്‍എസ്എസ് പരിപാടികളിലെ സ്ഥിരം സാന്നിധ്യം; കൂടുതല്‍...
12 Aug 2022 2:35 PM GMT'നേരിടാനുള്ളത് 38,000 കേസുകള്‍'; ജോണ്സന് & ജോണ്സന് കമ്പനി 2023ഓടെ...
12 Aug 2022 1:54 PM GMT