Big stories

നീതിക്കായി ഒരു കൂട്ടം കോളജ് ജീവനക്കാരുടെ സമരം ഒരു മാസം പിന്നിടുന്നു; കണ്ണടച്ച് സര്‍ക്കാര്‍

പെരുമ്പാവൂര്‍ ഐരാപുരം സിഇടി മാനേജ്മെന്റ് സയന്‍സ് ആന്റ് ടെക്നോളജി കോളജിലെ അധ്യാപകരും അനധ്യാപകരടക്കം 125 പേര്‍ കഴിഞ്ഞ 31 ദിവസമായി സത്യാഗ്രഹസമരം തുടരുകയാണ്.ജോലി ലഭിക്കാന്‍ വേണ്ടി രണ്ടു ലക്ഷം മുതല്‍ 15 ലക്ഷം വരെ മാനേജുമെന്റിന്റെ നിര്‍ദേശ പ്രകാരം ഡെപ്പോസിറ്റായി നല്‍കിയവരാണ് ഇന്ന് ജോലിയും കൂലിയും ഇല്ലാതെ സമരമുഖത്തുള്ളത്. ഡെപോസിറ്റിന്റെ അടിസ്ഥാനത്തിലായിരുന്നു ജീവനക്കാര്‍ക്ക് ശബളം വരെ നിശ്ചയിച്ച് നല്‍കിയത്.2016 മുതല്‍ ശബളമില്ല.ഡെപോസിറ്റ് തുകയും മടക്കി നല്‍കാന്‍ മാനേജ്‌മെന്റ് തയാറാകുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു

നീതിക്കായി ഒരു കൂട്ടം കോളജ് ജീവനക്കാരുടെ സമരം ഒരു മാസം പിന്നിടുന്നു; കണ്ണടച്ച് സര്‍ക്കാര്‍
X

കൊച്ചി: മുന്നു വര്‍ഷത്തിലധികമായുള്ള ശബളകുടിശിഖയും ജോലി ലഭിക്കാന്‍ ഡെപോസിറ്റായി നല്‍കിയ ലക്ഷണകണക്കിനു രൂപയും തിരികെ ലഭിക്കാനായി പെരുമ്പാവൂര്‍ ഐരാ പുരം സിഇടി മാനേജ്മെന്റ് സയന്‍സ് ആന്റ് ടെക്നോളജി കോളജിലെ അധ്യാപകരും അനധ്യാപകരടക്കം 125 പേര്‍ കഴിഞ്ഞ 31 ദിവസമായി നടത്തിവരുന്ന സത്യാഗ്രഹ സമരത്തിനു നേരെ കണ്ണടച്ച് കോളജ് മാനേജുമെന്റും സര്‍ക്കാരും. ജോലി ലഭിക്കാന്‍ വേണ്ടി രണ്ടു ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപവരെ മാനേജുമെന്റിന്റെ നിര്‍ദേശ പ്രകാരം ഡെപ്പോസിറ്റായി നല്‍കിയവരാണ് ഇന്ന് ജോലിയും കൂലിയും ഇല്ലാതെ സമരമുഖത്തുള്ളത്. 2010-ലാണ് 10 ഏക്കര്‍ സ്ഥലത്ത് 37 കോഴ്സുകളോടെ ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളജുകളില്‍ വച്ച് ഏറ്റവും വലിയ കോളജ് എന്ന ബഹുമതിയോടെ കൂറ്റന്‍ മൂന്ന് ബ്ലോക്കുകളിലായി കോലഞ്ചേരി ഞാറക്കാട്ടില്‍ കുടംബ വക ട്രസ്റ്റിന്റെ പേരില്‍ പോള്‍ തോമസ് ചെയര്‍മാനായി കോളജ് ആരംഭിക്കുന്നത്. തുടക്കത്തില്‍ 4000തോളം വിദ്യാര്‍ഥികള്‍ പഠനത്തിനായി ഉണ്ടായിരുന്നു. ഇവിടെ ജോലിക്കായി എത്തിയ അധ്യാപകരും അനധ്യാപകരും മാനേജുമെന്റിന്റെ വാക്ക്് വിശ്വസിച്ചാണ് രണ്ടു ലക്ഷം മുതല്‍ 15 ലക്ഷം വരെ ഡെപോസിറ്റായി നല്‍കിയത്. പിരിഞ്ഞു പോകുന്ന സമയത്ത് മൂന്നു മാസത്തിനുള്ളില്‍ ഡെപോസിറ്റ് മടക്കി നല്‍കുമെന്ന് എഗ്രിമെന്റും ഉണ്ടായിരുന്നു.എല്ലാവരില്‍ നിന്നും ഡെപോസിറ്റ് വാങ്ങിയായിരുന്നു നിയമനം നല്‍കിയിരുന്നത്.

ഡെപോസിറ്റിന്റെ അടിസ്ഥാനത്തിലായിരുന്നു ജീവനക്കാര്‍ക്ക് ശബളം വരെ നിശ്ചയിച്ച് നല്‍കിയത്.കുടുതല്‍ ഡെപോസിറ്റ് നല്‍കുന്നവര്‍ക്ക് കുടുതല്‍ ശബളം എന്നതായിരുന്നു നയം.ആറു ലക്ഷം നല്‍കിയവര്‍ക്ക് 18,000 രൂപ വരെ ശബളം നല്‍കും.15 ലക്ഷം രൂപ നല്‍കിയവര്‍ക്ക് 30,000 രൂപ മുതല്‍ 32,000 രൂപ വരെയായിരുന്നു വാഗ്ദാനം. ഇതനുസരിച്ച് ജോലി ലഭിക്കുന്നതിനായി അധ്യാപകരും അനധ്യാപകരും ബാങ്കില്‍ നിന്നും പലിശയക്ക് പണം എടുത്തും സ്വര്‍ണം വിറ്റുമൊക്കെ പണം ഡെപോസിറ്റായി നല്‍കി. 2016 ആയപ്പോഴേക്കും ശബളം കുടിശിഖയായി തുടങ്ങി.മൂന്നു മാസമായി ശബളം മുടങ്ങിയതോടെ അധ്യാപകര്‍ അടക്കമുള്ളവര്‍ ഇത് ചോദ്യം ചെയ്തുശബളകുടിശിഖ ഇനത്തില്‍ തന്നെ നാലു ലക്ഷം മുതല്‍ ആറു ലക്ഷം വരെ ലഭിക്കാനുള്ള അധ്യാപകര്‍ ഉണ്ട്.പിരിഞ്ഞു പോകുന്നവര്‍ക്ക് പോകാമെന്നും മൂന്നു മാസത്തിനുള്ളില്‍ ഡെപോസിറ്റും കുടിശിഖയും നല്‍കുമെന്നും മാനേജ്മെന്റ് ഇവര്‍ക്ക് ഉറപ്പ് നല്‍കി.ഇതോട 2017-18 വര്‍ഷങ്ങളില്‍ കുറെ ജീവനക്കാര്‍ പിരിഞ്ഞു പോയി.പക്ഷേ നാളിതുവരെ ഡെപോസിറ്റ് തുകയോ ശബളകുടിശിഖയോ നല്‍കാന്‍ മാനേജ്മെന്റ് തയാറായിട്ടില്ലെന്നും സമരം ചെയ്യുന്ന അധ്യാപകരും ജീവനക്കാരും പറഞ്ഞു.ഇതേ തുടര്‍ന്ന് പ്രതിസന്ധിയിലായ പലരും ആത്മഹത്യയുടെ വക്കിലാണ്.


കഴിഞ്ഞ മാസം 22 ന് ഇവിടുത്തെ തന്നെ ഒരധ്യാപിക താന്‍ നല്‍കിയ ഡെപോസിറ്റ് തുക തിരിച്ചു ചോദിച്ചുവെങ്കിലും മാനേജുമെന്റ് കൊടുക്കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ ഓഫിസിനുള്ളില്‍ കടന്ന് ആത്മഹത്യ ശ്രമം നടത്തിയതോടെയാണ് വിഷയം പുറം ലോകമറിയുന്നത്.തുടര്‍ന്നാണ് 125 ഓളം വരുന്ന അധ്യാപകരും അനധ്യാപകരും ചേര്‍ന്ന് കൂട്ടായ്മ രൂപീകരിച്ച് സമരമുഖത്തേയക്ക് ഇറങ്ങിയത്. കഴിഞ്ഞ 31 ദിവസമായി ഇവര്‍ കോളജിനു മുന്നില്‍ സത്യാഗ്രഹം സമരം നടത്തിവരികയാണ്. 95 ശതമനാവും വനിതാ ജീവനക്കാരാണ്.ഇത്രയും ദിവസമായിട്ടും മാനേജ്മെന്റ് ഇവരുടെ പ്രശ്നം പരിഹരിക്കാന്‍ തയാറാകുന്നില്ല. പല തവണ മധ്യസ്ഥര്‍ മുഖേന ചര്‍ച്ച നടത്താന്‍ ശ്രമിച്ചുവെങ്കിലും ചര്‍ച ചെയ്യാന്‍ പോലും തയാറാകാതെ നിഷേതാത്മക നിലപാടാണ് മാനേജ്മെന്റ് അധികൃതര്‍ സ്വീകരിക്കുന്നതെന്നും ഇവര്‍ പറയുന്നു.പോലിസില്‍ പരാതി നല്‍കിയെങ്കിലും മാനേജുമെന്റിന്റെ ഉന്നത രാഷ്ട്രീയ സ്വാധീനം മൂലം പോലീസ് അനങ്ങാപ്പാറ നയം തുടരുകയാണത്രെ.

പ്രദേശികമായിട്ടുള്ള രാഷ്ട്രീയ പാര്‍ടികള്‍ ഇടപെട്ടെങ്കിലും ഫലം കാണാത്ത അവസ്ഥയാണ്്. തന്റെ കൈയില്‍ ഇപ്പോള്‍ കൊടുക്കാന്‍ പണമില്ലെന്നും സ്ഥലം വിറ്റ് പണം നല്‍കുമെന്നുമാണ് നാളുകളായി ചെയര്‍മാന്‍ പോള്‍ തോമസ് പറയുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്. എന്നാല്‍ കൈയില്‍ പണമില്ലെന്നു പറയുമ്പോഴും ആര്‍ഭാട ജീവിതമാണ് അദ്ദേഹം നയിക്കുന്നതെന്നും ജീവനക്കാര്‍ പറയുന്നു. സ്ഥലം വില്‍ക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കാര്യമായ ഇടപെടല്‍ ഉണ്ടാകുന്നില്ല.വനിതാ കമ്മീഷനും മുഖ്യമന്ത്രിക്കും ഒക്കെ പരാതി നല്‍കിയെങ്കിലും ഫലമുണ്ടാകുന്നില്ലെന്നും ഇവര്‍ പറയുന്നു.വലിയ പ്രതിസന്ധിയാണ് തങ്ങള്‍ നേരിടുന്നത്.ജിവിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെന്നും ഇവര്‍ പറയുന്നു.ഇനിയും ഈ നില തുടര്‍ന്നാല്‍ നിരവധി കുടുബങ്ങള്‍ പെരുവഴിയിലാകുമെന്നും ഇവര്‍ പറയുന്നു.

Next Story

RELATED STORIES

Share it