Big stories

പാലാരിവട്ടം പാലം അഴിമതിക്കേസ്: മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ത്തു

വിജിലന്‍സ് സംഘത്തിന്റെ നേതൃത്വത്തില്‍ ആലുവയിലുളള വി കെ ഇബ്രാംഹിംകുഞ്ഞിന്റെ വീട്ടില്‍ പരിശോധന നടത്തുകയാണ്. വിജിലന്‍സിന്റെ പരിശോധന സമയത്ത് ഇബ്രാഹിംകുഞ്ഞ് വിട്ടില്‍ ഇല്ലായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇബ്രാഹിംകുഞ്ഞിനെ മൂന്നു തവണയോളം വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ആദ്യവട്ടം മൊഴി രേഖപെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ്് ഇബ്രാഹിംകുഞ്ഞിനെതിരെ രംഗത്തു വരികയും പാലം നിര്‍മാണ കമ്പനിയായ ആര്‍ഡിഎസിന് മുന്‍കൂര്‍ പണം നല്‍കിയത് അന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാംഹിംകുഞ്ഞിന്റെ നിര്‍ദേശ പ്രകാരമായിരുന്നുവെന്ന്് പറയുകയും ചെയ്തതോടെയാണ് ഇബ്രാംഹിംകുഞ്ഞ് പ്രതിക്കൂട്ടിലായത്

പാലാരിവട്ടം പാലം അഴിമതിക്കേസ്: മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ത്തു
X

കൊച്ചി: പാലാരിവട്ടം മേല്‍പാലം നിര്‍മാണ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വി കെ ഇബ്രാംഹിംകുഞ്ഞ് എംഎല്‍എയെ വിജിലന്‍സ് പ്രതിചേര്‍ത്തു.വിജിലന്‍സ് സംഘത്തിന്റെ നേതൃത്വത്തില്‍ ആലുവയിലുളള വി കെ ഇബ്രാംഹിംകുഞ്ഞിന്റെ വീട്ടില്‍ പരിശോധന നടത്തുകയാണ്. വിജിലന്‍സിന്റെ പരിശോധന സമയത്ത് ഇബ്രാഹിംകുഞ്ഞ് വിട്ടില്‍ ഇല്ലായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇബ്രാഹിംകുഞ്ഞിനെ മൂന്നു തവണയോളം വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.

ആദ്യവട്ടം മൊഴി രേഖപെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ്് ഇബ്രാഹിംകുഞ്ഞിനെതിരെ രംഗത്തു വരികയും പാലം നിര്‍മാണ കമ്പനിയായ ആര്‍ഡിഎസിന് മുന്‍കൂര്‍ പണം നല്‍കിയത് അന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാംഹിംകുഞ്ഞിന്റെ നിര്‍ദേശ പ്രകാരമായിരുന്നുവെന്ന്് പറയുകയും ചെയ്തതോടെയാണ് ഇബ്രാംഹിംകുഞ്ഞ് പ്രതിക്കൂട്ടിലായത്.തുടര്‍ന്ന് വിജിലന്‍സ് സൂരജിനെ വിശദമായി വീണ്ടും ചോദ്യം ചെയ്തതിനു ശേഷമാണ് ഇബ്രാംഹിംകുഞ്ഞിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന നിലപാടില്‍ വിജിലന്‍സ് എത്തിയത്.

തുടര്‍ന്ന് ഇക്കാര്യം ആവശ്യപ്പെട്ട് വിജിലന്‍സ് സര്‍ക്കാരിനും ഗവര്‍ണര്‍ക്കും കത്ത് നല്‍കിയിരുന്നു. ഗവര്‍ണറുടെ അനുമതി പ്രകാരം രണ്ടു തവണ ഇബ്രാംഹിംകുഞ്ഞിനെ തിരുവനന്തപുരത്ത് വെച്ച് വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷം വീണ്ടും കഴിഞ്ഞ ദിവസം സൂരജിനെയും വിജിലന്‍സ് ചോദ്യം ചെയ്തു. ഈ ചോദ്യം ചെയ്യലിലും സൂരജ് ഇബ്രാംഹിംകുഞ്ഞിനെതിരെ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. ഇതിനു ശേഷമാണ് ഇപ്പോള്‍ വിജിലന്‍സ് ഇ്ബ്രാംഹിംകുഞ്ഞിനെ പ്രതിചേര്‍ത്ത് വീട്ടില്‍ റെയ്ഡ് നടത്തുന്നത്.ഇബ്രാഹിംകുഞ്ഞിനെക്കൂടാതെ കിറ്റ്‌കോയിലെ രണ്ടു ഉദ്യോഗസ്ഥരെക്കൂടി കേസില്‍ വിജിലന്‍സ് പ്രതിചേര്‍ത്തിട്ടുണ്ട്

Next Story

RELATED STORIES

Share it