Big stories

മുഖപത്രത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം:ഇ ഡി ക്കു മുന്നില്‍ ഹാജരാകും; വിളിപ്പിച്ചിരിക്കുന്നത് സാക്ഷിയായെന്ന് പി കെ കുഞ്ഞാലിക്കുട്ടി

അടിസ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യവുണ്ട്. പതിറ്റാണ്ടുകളുടെ പഴക്കമുളളതാണ് ചന്ദ്രിക പത്രം.പത്രവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വന്നിരിക്കുന്ന കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടത് തങ്ങളുടെ കടമയാണ്.അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട് ചോദിക്കുന്ന മുഴുവന്‍ കാര്യങ്ങളിലും വളരെ വ്യക്തമായി തന്നെ മറുപടി നല്‍കും

മുഖപത്രത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം:ഇ ഡി ക്കു മുന്നില്‍ ഹാജരാകും; വിളിപ്പിച്ചിരിക്കുന്നത് സാക്ഷിയായെന്ന് പി കെ കുഞ്ഞാലിക്കുട്ടി
X

കൊച്ചി: മുസ് ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ഇ ഡി ക്കുമുന്നില്‍ ഹാജരായി വസ്തുതകള്‍ വ്യക്തമാക്കുമെന്നും മുസ് ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കൊച്ചിയിലെ ഇ ഡി ഓഫിസില്‍ ഹാജരാകുന്നതിന് മുമ്പായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അടിസ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യവുണ്ട്.

പതിറ്റാണ്ടുകളുടെ പഴക്കമുളളതാണ് ചന്ദ്രിക പത്രം.പത്രവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വന്നിരിക്കുന്ന കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടത് തങ്ങളുടെ കടമയാണ്.അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട് ചോദിക്കുന്ന മുഴുവന്‍ കാര്യങ്ങളിലും വളരെ വ്യക്തമായി തന്നെ മറുപടി നല്‍കും. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന മുഴുവന്‍ ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്ന് തങ്ങള്‍ക്ക് തെളിയിക്കാന്‍ കഴിയുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എല്ലാ അന്വേഷണങ്ങളുമായും സഹകരിക്കും.തന്നെ സാക്ഷിയായിട്ടാണ് ഇ ഡി നോട്ടീസ് നല്‍കി വിളിപ്പിച്ചിരിക്കുന്നത്. അത് പ്രകാരം താന്‍ ഹാജരായി കാര്യങ്ങള്‍ വിശദീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.എല്ലാത്തിലും കുറച്ച് രാഷ്ട്രീയമുണ്ടല്ലോ അതല്ലെങ്കില്‍ ഇത്തരത്തില്‍ ഒരു കേസ് വരേണ്ടതില്ല.ഒരു പത്രവും ചാനലുമൊക്കെ നടത്തികൊണ്ടു പോകുന്നതിന്റെ ബുദ്ധിമുട്ട് എല്ലാവര്‍ക്കും അറിയാവുന്നതാണ്. നഷ്ടം സഹിച്ച് വളരെ ബുദ്ധിമുട്ടിയാണ് പത്രം നടത്തിക്കൊണ്ടു പോകുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Next Story

RELATED STORIES

Share it