Big stories

'കോര്‍പറേറ്റ്-കരാര്‍ കൃഷിയിലേക്കില്ല'; കര്‍ഷകരോട് റിലയന്‍സിന്റെ ഏറ്റുപറച്ചില്‍

കോര്‍പറേറ്റ്-കരാര്‍ കൃഷിയിലേക്കില്ല; കര്‍ഷകരോട് റിലയന്‍സിന്റെ ഏറ്റുപറച്ചില്‍
X
യൂഡല്‍ഹി: കാര്‍ഷിക വിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രതിഷേധം ശക്തമാവുന്നതിനിടെ ആയിരത്തിലേറെ ജിയോ ടവറുകള്‍ ആക്രമിക്കപ്പെട്ടതിനു പിന്നാലെ കര്‍ഷകരോട് റിലയന്‍സിന്റെ ഏറ്റുപറച്ചില്‍. പാര്‍ലമെന്റ് അടുത്തിടെ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളില്‍ റിലയന്‍സിനു പങ്കുണ്ടെന്നാരോപിച്ചാണ് ജിയോ കണക്ഷന്‍ കൂട്ടത്തോടെ പോര്‍ട്ട് ചെയ്യുന്നതിനു പിന്നാലെ പഞ്ചാബിലും ഹരിയാനയിലും റിലയന്‍സ് ജിയോയുടെ ടെലികോം ടവറുകള്‍ തകക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കോര്‍പറേറ്റ് അല്ലെങ്കില്‍ കരാര്‍ കൃഷിയില്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ കാര്‍ഷിക നിയമങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് റിലയന്‍സ് അധികൃതര്‍ വ്യക്തമാക്കി. 'റിലയന്‍സ് റീട്ടെയില്‍, റിലയന്‍സ് ജിയോ ഇന്‍ഫോകോം, അല്ലെങ്കില്‍ ഞങ്ങളുടെ മാതൃ കമ്പനിയുടെ മറ്റേതെങ്കിലും സംരംഭങ്ങള്‍ക്ക് കോര്‍പറേറ്റ് അല്ലെങ്കില്‍ കരാര്‍ കൃഷി നടത്തിയിട്ടില്ല. ഇത്തരമൊരു വ്യാപാര മേഖലയിലേക്ക് പ്രവേശിക്കാന്‍ പദ്ധതിയുമില്ല. ഇത്തരം ലക്ഷ്യത്തോടെ

പഞ്ചാബിലോ ഹരിയാനയിലോ ഭൂമി വാങ്ങുന്നത് വിലക്കിയിട്ടുണ്ട്. കര്‍ഷകരോട് വളരെയധികം നന്ദിയും ബഹുമാനവുമുണ്ടെന്നും റിലയന്‍സ് അറിയിച്ചു. ന്യൂഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി സര്‍ക്കാര്‍ വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ച ദിവസമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. നിക്ഷിപ്ത താത്പര്യക്കാര്‍ റിലയന്‍സിനെതിരേ നിരന്തരം അപവാദപ്രചാരണം നടത്താനുള്ള കര്‍ഷക പ്രക്ഷോഭത്തെ മുതലെടുക്കുകയാണെന്നും കമ്പനി ആരോപിച്ചു.

കര്‍ഷക പ്രക്ഷോഭം ശക്തമായതിനു പിന്നാലെ റിലയന്‍സ് ഉടമസ്ഥതയിലുള്ള ടവറുകളുടെ വൈദ്യുതി വിതരണം തകര്‍ക്കുക, ടെലികോം ടവറുകളുടെ കേബിളുകള്‍ മുറിച്ചുമാറ്റുക, അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുക തുടങ്ങി അതിക്രമങ്ങള്‍ നടന്നതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് സപ്തംബറില്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങളുടെ പ്രധാന ഗുണഭോക്താക്കളിലൊന്ന് എന്നാണ് പ്രചാരണം. പ്രസ്തുത നിയമങ്ങള്‍ക്കെതിരേ ആയിരക്കണക്കിന് കര്‍ഷകര്‍ ഒരു മാസത്തിലേറെയായി പ്രതിഷേധത്തിലാണ്. പഞ്ചാബില്‍ മാത്രം റിലയന്‍സ് ജിയോയുടെ 9,000 ടെലികോം ടവറുകളില്‍ 1,500ലധികം ഡിസംബറില്‍ പ്രവര്‍ത്തനരഹിതമായി. നേരത്തേ ഇത്തരം ആക്രമണങ്ങള്‍ക്കെതിരേ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങും കര്‍ശന നിലപാടെടുത്തിരുന്നു.

No Plan To Enter Corporate Farming: Reliance to farmers

Next Story

RELATED STORIES

Share it