Big stories

ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും; ഗവര്‍ണര്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു

എംഎല്‍എമാരുടെ സത്യപ്രതിഞ്ജ നാളെ ആരംഭിക്കും. മഹാരാഷ്ട്ര നിയമസഭാ പ്രോടേം സ്പീക്കറായി മുതിര്‍ന്ന ബിജെപി എംഎല്‍എ കാളിദാസ് കൊളാംബ്കറയെ ഗവര്‍ണര്‍ നിയമിച്ചു.

ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും; ഗവര്‍ണര്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു
X

മുംബൈ: രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ത്രികക്ഷി. മുംബൈയില്‍ ചേര്‍ന്ന ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സംയുക്ത യോഗം ഉദ്ധവ് താക്കറെയയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തു. മഹാ വികാസ് അഘാദിയെന്ന സഖ്യത്തിന് രൂപം നല്‍കികൊണ്ടുള്ള പ്രമേയവും യോഗം പാസാക്കി.

നാളെ ഗവര്‍ണര്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചിട്ടുണ്ട്. എംഎല്‍എമാരുടെ സത്യപ്രതിഞ്ജ നാളെ ആരംഭിക്കും. മഹാരാഷ്ട്ര നിയമസഭാ പ്രോടേം സ്പീക്കറായി മുതിര്‍ന്ന ബിജെപി എംഎല്‍എ കാളിദാസ് കൊളാംബ്കറയെ ഗവര്‍ണര്‍ നിയമിച്ചു. രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലികൊടുത്തു.

ഉച്ചയ്ക്ക് അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫഡ്‌നാവിസും രാജിവച്ചിരുന്നു. വാര്‍ത്താസമ്മേളനത്തിലായിരുന്നു ഫഡ്‌നാവിസിന്‌റെ രാജി പ്രഖ്യാപനം.

Next Story

RELATED STORIES

Share it