Big stories

വിഴിഞ്ഞത്ത് പോലിസ് വിലക്ക് ലംഘിച്ച് മാര്‍ച്ച്; ഹിന്ദു ഐക്യവേദിക്കെതിരേ കേസെടുത്തു, കെ പി ശശികല ഒന്നാം പ്രതി

വിഴിഞ്ഞത്ത് പോലിസ് വിലക്ക് ലംഘിച്ച് മാര്‍ച്ച്; ഹിന്ദു ഐക്യവേദിക്കെതിരേ കേസെടുത്തു, കെ പി ശശികല ഒന്നാം പ്രതി
X

തിരുവനന്തപുരം: വിഴിഞ്ഞത്ത് പോലിസിന്റെ വിലക്ക് ലംഘിച്ച് ഹിന്ദു ഐക്യവേദി നടത്തിയ മാര്‍ച്ചിനെതിരേ പോലിസ് കേസെടുത്തു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. മാര്‍ച്ചില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 700ഓളം പേര്‍ക്കെതിരെയും വിഴിഞ്ഞം പോലിസ് കേസെടുത്തിട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് ഹിന്ദു ഐക്യവേദി നടത്തിയ മാര്‍ച്ചിനാണ് പോലിസ് അനുമതി നിഷേധിച്ചിരുന്നത്.

വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കുക, ഹൈക്കോടതി ഉത്തരവ് നടപ്പാക്കുക, വിഴിഞ്ഞം അക്രമസംഭങ്ങളിലെ പ്രതികളെ അറസ്റ്റു ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ മുക്കോലയില്‍ നിന്ന് മുല്ലൂരിലേക്ക് മാര്‍ച്ച് നടത്തിയത്. പോലിസ് വിലക്ക് ലംഘിച്ച് നടത്തിയ പ്രകടനം മുല്ലൂര്‍ ശ്രീഭദ്രകാളി ദേവിക്ഷേത്രത്തിനു സമീപം പോലിസ് തടഞ്ഞിരുന്നു. ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്താണ് പോലിസ് മാര്‍ച്ചിന് അനുമതി നിഷേധിച്ചത്.

വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുക്കോല മുതല്‍ മുല്ലൂര്‍ വരെ ആണ് മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നത്. മുല്ലൂര്‍ ക്ഷേത്രത്തിന് മുന്നില്‍ പോലിസ് മാര്‍ച്ച് തടഞ്ഞു. സംഘര്‍ഷ സാധ്യത മുന്‍ നിര്‍ത്തി എഡിജിപി എം ആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ സുരക്ഷ ഒരുക്കിയിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് 600 ഓളം പോലിസിനെയാണ് പ്രദേശത്ത് വിന്യസിച്ചത്. വൈദികരുടെ നേതൃത്വത്തിലുള്ള വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിനെതിരെയാണ് മാര്‍ച്ച് നടത്തിയത്.

Next Story

RELATED STORIES

Share it