Big stories

വയനാട്ടില്‍ മാവോവാദി വെടിയേറ്റു മരിച്ചു

പടിഞ്ഞാറത്തറ പൂഴിത്തോട് റോഡില്‍ കക്കയം മലയോടു ചേര്‍ന്ന വളാരം കുന്നില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

വയനാട്ടില്‍ മാവോവാദി വെടിയേറ്റു മരിച്ചു
X

കല്‍പറ്റ: വയനാട് പടിഞ്ഞാറത്തറയില്‍ മാവോ വാദി പ്രവര്‍ത്തകന്‍ പോലിസ് വെടിയേറ്റു മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പടിഞ്ഞാറത്തറ പൂഴിത്തോട് റോഡില്‍ കക്കയം മലയോടു ചേര്‍ന്ന വളാരം കുന്നില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം.രാവിലെ പത്തുമണിയോടെയാണ് തണ്ടര്‍ബോള്‍ട്ട് സംഘം വാര്‍ത്തപുറത്തുവിട്ടത്. തണ്ടര്‍ ബോര്‍ട്ടിന്റെ പട്രോളിങിനിടെ മാവോവാദികള്‍ ആദ്യം വെടിയുതിര്‍ത്തുവെന്നാണ് പോലിസ് പറയുന്നത്. വിശദ വിവരങ്ങള്‍ അറിവായിട്ടില്ല.

പടിഞ്ഞാറത്തറ-വെള്ളമുണ്ട പോലിസ് അതിര്‍ത്തി പ്രദേശമാണ്. ബാണാസുര അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമാണ്. സംഭവ സ്ഥലത്തു നിന്നും ഡബ്ള്‍ ബാരല്‍ തോക്ക് കണ്ടെടുത്തതായി പോലിസ് അറിയിച്ചു. കൊല്ലപ്പെട്ടത് പുരുഷനാണ്. മലയാളിയല്ലെന്നാണ് പ്രാഥമിക വിവരം.

Next Story

RELATED STORIES

Share it