കെ വി തോമസിന് സീറ്റില്ല; എറണാകുളത്ത് ഹൈബി ഈഡന്‍

സിറ്റിങ് എംപി കെ വി തോമസിനെ ഒഴിവാക്കി എംഎല്‍എയായ ഹൈബി ഈഡന് എറണാകുളം സീറ്റ് നല്‍കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്.

കെ വി തോമസിന് സീറ്റില്ല; എറണാകുളത്ത് ഹൈബി ഈഡന്‍

ന്യൂഡല്‍ഹി: എറണാകുളത്ത് കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയായി. സിറ്റിങ് എംപി കെ വി തോമസിനെ ഒഴിവാക്കി എംഎല്‍എയായ ഹൈബി ഈഡന് എറണാകുളം സീറ്റ് നല്‍കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. ഇതുസംബന്ധിച്ച് എഐസിസി വൈകാതെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവിനെതിരേ ശക്തനായ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ഉയര്‍ന്നിരുന്നു. ഇതെത്തുടര്‍ന്നാണ് സിറ്റിങ് എംപിയായ കെ വി തോമസിനെ ഒഴിവാക്കിയത്. കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയിലേക്ക് തോമസിനെ വിളിച്ചുവരുത്തിയിരുന്നു.

പാര്‍ട്ടി എന്ത് തീരുമാനിച്ചാലും അതംഗീകരിക്കുമെന്നും തോമസ് വ്യക്തമാക്കിയിരുന്നു. രണ്ടുതവണ എംപിയായ കെ വി തോമസ് മുന്‍ കേന്ദ്രമന്ത്രി കൂടിയായിരുന്നു. രാജീവിനെ പരാജയപ്പെടുത്താന്‍ ശേഷിയുള്ളയാള്‍ ഹൈബി ഈഡനാണെന്ന അഭിപ്രായം കോണ്‍ഗ്രസിനിടയില്‍ ശക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നേതൃത്വം ഹൈബി ഈഡനായി സമ്മര്‍ദം ചെലുത്തുകയും ചെയ്തു. രാജീവിനെതിരേ കെ വി തോമസ് മല്‍സരിച്ചാല്‍ മണ്ഡലം കോണ്‍ഗ്രസിന് കൈവിട്ടുപോവാനുള്ള സാധ്യതയുണ്ടെന്നും കോണ്‍ഗ്രസിനുള്ളില്‍ വിലയിരുത്തലുകളുണ്ടായതായാണ് സൂചന.

RELATED STORIES

Share it
Top