Big stories

കെവിനെ കൊന്നത് അച്ഛനും സഹോദരനും; വീട്ടുകാര്‍ക്കൊപ്പം പോവില്ലെന്ന് ഭാര്യ നീനു കോടതിയില്‍

കെവിനെ കൊന്നത് ദുരഭിമാനം മൂലമാണെന്ന മൊഴിയും നീനു ആവര്‍ത്തിച്ചു. കേസില്‍ അഞ്ചാം സാക്ഷിയാണ് നീനു. സാക്ഷിവിസ്താരത്തിനിടെ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നീനു പൊട്ടിക്കരഞ്ഞു. അച്ഛന്‍ ചാക്കോ, പ്രതി നിയാസ്, എസ്‌ഐ എം എസ് ഷിബു എന്നിവര്‍ക്കെതിരേയാണ് നീനു മൊഴി നല്‍കിയത്.

കെവിനെ കൊന്നത് അച്ഛനും സഹോദരനും; വീട്ടുകാര്‍ക്കൊപ്പം പോവില്ലെന്ന് ഭാര്യ നീനു കോടതിയില്‍
X

കോട്ടയം: ദുരഭിമാനത്തിന്റെ പേരില്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് അച്ഛനും സഹോദരനും ചേര്‍ന്നാണെന്ന് ഭാര്യയും മുഖ്യസാക്ഷിയുമായ നീനു ജോസഫ് കോടതിയില്‍ വ്യക്തമാക്കി. കെവിനെ കൊന്നത് ദുരഭിമാനം മൂലമാണെന്ന മൊഴിയും നീനു ആവര്‍ത്തിച്ചു. കേസില്‍ അഞ്ചാം സാക്ഷിയാണ് നീനു. സാക്ഷിവിസ്താരത്തിനിടെ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നീനു പൊട്ടിക്കരഞ്ഞു. അച്ഛന്‍ ചാക്കോ, രണ്ടാം പ്രതി നിയാസ്, എസ്‌ഐ എം എസ് ഷിബു എന്നിവര്‍ക്കെതിരേയാണ് നീനു മൊഴി നല്‍കിയത്.

കെവിന്‍ താഴ്ന്ന ജാതിക്കാരനാണും ഒപ്പം ജീവിക്കാന്‍ സമ്മതിക്കില്ലെന്നും അച്ഛന്‍ ചാക്കോ പറഞ്ഞു. സമവായ ചര്‍ച്ചയ്ക്ക് പോലിസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ ഗാന്ധിനഗര്‍ എസ്‌ഐ എം എസ് ഷിബു കെവിന്റെ കഴുത്തിന് പിടിച്ച് തള്ളി. അച്ഛന്‍ ചാക്കോയൊടൊപ്പം പോവാന്‍ ആവശ്യപ്പെട്ടുവെന്നും സമ്മതിക്കാതിരുന്നപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം പോവുന്നതാണെന്ന് നിര്‍ബന്ധപൂര്‍വം എഴുതി വാങ്ങിക്കുകയും ചെയ്തു. അതിന് ശേഷമാണ് ഹോസ്റ്റലിലെത്തിയത്. കെവിനൊപ്പം ജീവിക്കാനാണ് വീട് വിട്ടിറങ്ങിയത്. ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കില്ലെന്ന് രണ്ടാം പ്രതി നിയാസ് നിയാസ് ഫോണില്‍ ഭീഷണിപ്പെടുത്തി.

കെവിന്റെ സുഹൃത്ത് അനീഷിന്റെ വീട്ടിലെത്തിയപ്പോഴാണ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഈ സമയം അമ്മ രഹ്‌നയും നിയാസിനൊപ്പമുണ്ടായിരുന്നു. തട്ടിക്കൊണ്ടുപോവുന്നതിന് ഒരുമണിക്കൂര്‍ മുമ്പുവരെ കെവിനോട് ഫോണില്‍ സംസാരിച്ചിരുന്നു. വീട്ടുകാരോടൊപ്പം പോവാന്‍ താല്‍പ്പര്യമില്ലെന്നും നീനു കോടതിയില്‍ വ്യക്തമാക്കി. പ്രോസിക്യൂഷന്റെ വിസ്താരം തുടരുകയാണ്. ദുരഭിമാനക്കൊല വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ കേസിന്റെ വിചാരണ ജൂണ്‍ 6 നുള്ളില്‍തന്നെ പൂര്‍ത്തിയാക്കണമെന്ന് കോടതി മുമ്പ് നിര്‍ദേശിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് വിസ്താരം നേരത്തെയാക്കിയത്.

Next Story

RELATED STORIES

Share it