Big stories

'സംസ്ഥാന സര്‍ക്കാരിന്റെ കൈയ്യില്‍ പണമുണ്ട്'; പ്രളയ സഹായത്തില്‍ ഉടക്കുമായി വി മുരളീധരന്‍

കേരളം ഇതുവരെ സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി. കഴിഞ്ഞ മഹാപ്രളയ കാലത്തും കേരളത്തിനുള്ള വിദേശ സഹായം ഉള്‍പ്പടെ കേന്ദ്രം ഇടപ്പെട്ട് തടഞ്ഞത് വന്‍ വിവാദമായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ കൈയ്യില്‍ പണമുണ്ട്;   പ്രളയ സഹായത്തില്‍ ഉടക്കുമായി വി മുരളീധരന്‍
X

ന്യൂഡല്‍ഹി: രണ്ടാം പ്രളയ ദുരിതാശ്വാസത്തിനും ബിജെപിയുടേയും കേന്ദ്രത്തിന്റേയും ഉടക്ക്. സംസ്ഥാനത്തിന് കേന്ദ്ര സഹായം ആവശ്യമില്ലെന്ന തരത്തിലുള്ള കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. സംസ്ഥാനത്തിന്റെ പക്കല്‍ ആവശ്യത്തിന് പണമുണ്ടെന്നും ദുരിതാശ്വാസ സഹായത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ കേന്ദ്രത്തെ സമീപിച്ചട്ടില്ലെന്നും സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞതവണ പ്രളയസഹായമായി അനുവദിച്ച തുകയില്‍ 1400 കോടി രൂപ കേരളം ഉപയോഗിച്ചിട്ടില്ല. 2047 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഇതില്‍ ചിലവഴിക്കാത്ത 1400 കോടിയോളം രൂപ സര്‍ക്കാരിന്റെ കയ്യിലുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍ കേരളം ഇതുവരെ സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി. കഴിഞ്ഞ മഹാപ്രളയ കാലത്തും കേരളത്തിനുള്ള വിദേശ സഹായം ഉള്‍പ്പടെ കേന്ദ്രം ഇടപ്പെട്ട് തടഞ്ഞത് വന്‍ വിവാദമായിരുന്നു.

Next Story

RELATED STORIES

Share it