Big stories

ലോക്‌സഭ തിരഞ്ഞെടുപ്പ് ഏപ്രിലില്‍?

കമ്മീഷന്‍ മാര്‍ച്ച് മധ്യത്തോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയാണെങ്കില്‍ ഏപ്രില്‍-മെയ് മാസങ്ങളിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ ഘട്ടങ്ങളിലായിട്ടാവും തിരഞ്ഞെടുപ്പ് ക്രമീകരിക്കുക.

ലോക്‌സഭ തിരഞ്ഞെടുപ്പ്  ഏപ്രിലില്‍?
X
ന്യൂഡല്‍ഹി: രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയ്യതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ചില്‍ പ്രഖ്യാപിച്ചേക്കും. അതിനായി വിവിധ സംസ്ഥാനങ്ങളിലെ ഉല്‍സവങ്ങളുടേയും സ്‌കൂള്‍ പരീക്ഷകളുടേയും തിയ്യതികള്‍ ശേഖരിച്ച് വരികയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിനു ശേഷമായിരിക്കും തിരഞ്ഞെടുപ്പിന്റെ അന്തിമ ഷെഡ്യൂള്‍ പ്രഖ്യാപിക്കുക.

കമ്മീഷന്‍ മാര്‍ച്ച് മധ്യത്തോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയാണെങ്കില്‍ ഏപ്രില്‍-മെയ് മാസങ്ങളിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ ഘട്ടങ്ങളിലായിട്ടാവും തിരഞ്ഞെടുപ്പ് ക്രമീകരിക്കുക. സംസ്ഥാനങ്ങളിലെ ഉല്‍സവങ്ങളും പൊതു പരീക്ഷകളും വോട്ടെടുപ്പ് തിയ്യതികളില്‍ ഉണ്ടാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പുവരുത്തും. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ രണ്ടാംവാരത്തിലുണ്ടാവുമെന്നാണ് തിരഞ്ഞെടുപ്പു കമ്മീഷനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. നാലാം ഘട്ടം മെയ് രണ്ടാം വാരത്തിലുമാവും.

ഒരുപക്ഷെ, ഏപ്രില്‍ ഏഴു മുതല്‍ മെയ് 12 വരെ ഒമ്പതു ഘട്ടങ്ങളിലായി നടന്ന 2014ലെ തിരഞ്ഞെടുപ്പ് മാതൃകയിലായിരിക്കും വോട്ടെടുപ്പുണ്ടാവുകയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതികളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും.ആന്ധ്രാ പ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം, ഒഡീഷ, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഒരേ സമയത്താവും. ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകളും ഈ വര്‍ഷം നടക്കുന്നുണ്ട്.

Next Story

RELATED STORIES

Share it