Latest News

അഴുക്കുചാലില്‍ ഇറങ്ങിയ ശുചീകരണ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

അഴുക്കുചാലില്‍ ഇറങ്ങിയ ശുചീകരണ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
X

ഇന്‍ഡോര്‍: അഴുക്കുചാലില്‍ ഇറങ്ങിയ ശുചീകരണ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലാണ് സംഭവം. കരണ്‍, അജയ് എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6;30ഓടെയാണ് സംഭവം.

സീവേജ് സക്ഷന്‍ മെഷീനില്‍ നിന്നുള്ള പൈപ്പിന്റെ ഒരു ഭാഗം പൊട്ടി ചേമ്പറിലേക്ക് വീഴുകയായിരുന്നു. അതെടുക്കാനായി ഇറങ്ങിയ തൊഴിലാളികളാണ് മരിച്ചത്. ഇറങ്ങിയ ഉടനെ ശ്വാസതടസ്സം അനുഭവപ്പെട്ട ഒരാളെ രക്ഷിക്കാനാണ് മറ്റേയാള്‍ ഇറങ്ങിയത്. ഇരുവരെയും പെട്ടെന്നു തന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Next Story

RELATED STORIES

Share it