Economy

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 15,585 രൂപയും പവന് 360 രൂപ കുറഞ്ഞ് 1,24,680 രൂപയുമായി. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 17,002 രൂപയും പവന് 1,36,016 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റിന് ഗ്രാമിന് 12,752 രൂപയും പവന് 1,02,016 രൂപയുമായി

ഇന്നലെ രാവിലെ സ്വര്‍ണത്തിന് ഗ്രാമിന് 300 രൂപ കുറഞ്ഞ് 15,565 രൂപയും പവന് 2400 രൂപ കുറഞ്ഞ് 1,24,520 രൂപയുമായിരുന്നു. എന്നാല്‍, ഉച്ചയ്ക്ക് ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കൂടി. 1,25,040 രൂപയായിരുന്നു വിപണി ക്ലോസ് ചെയ്യുമ്പോള്‍ പവന്റെ വില. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിന് 115.46 ഡോളര്‍ കൂടി 5,372.24 ഡോളറായി കുറഞ്ഞു. ഇന്നലെ 5,393.56 ഡോളര്‍ ആയിരുന്നു.

യുഎസ്, ഇസ്രായേല്‍ സേനകള്‍ ഇറാനില്‍ നടത്തുന്ന ആക്രമണങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. യുദ്ധം നാലാഴ്ച വരെ നീണ്ടുനില്‍ക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചത്. ഇത് മൂലം വരും ദിവസങ്ങളിലും സ്വര്‍ണത്തിലേക്കുള്ള നിക്ഷേപം വര്‍ധിക്കാന്‍ തന്നെയാണ് സാധ്യത. അത് വില വീണ്ടും ഉയരുന്നതിന് ഇടയാക്കും.

Next Story

RELATED STORIES

Share it