Big stories

ഭീതിയൊഴിയാതെ ശ്രീലങ്ക; പുഗോഡയില്‍ കോടതിക്ക് പിന്നില്‍ വീണ്ടും സ്‌ഫോടനം

കൊളംബോയില്‍നിന്ന് 40 കിലോമീറ്റര്‍ മാറി പുഗോഡയില്‍ മജിസ്‌ട്രേറ്റ് കോടതിക്കു സമീപമാണ് സ്‌ഫോടനമുണ്ടായത്. ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.

ഭീതിയൊഴിയാതെ ശ്രീലങ്ക; പുഗോഡയില്‍ കോടതിക്ക് പിന്നില്‍ വീണ്ടും സ്‌ഫോടനം
X

കൊളംബോ: 359 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടന പരമ്പരയുടെ ഞെട്ടല്‍ വിട്ടുമാറുംമുമ്പ് ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം നടന്നതായി റിപോര്‍ട്ടുകള്‍. കൊളംബോയില്‍നിന്ന് 40 കിലോമീറ്റര്‍ മാറി പുഗോഡയില്‍ മജിസ്‌ട്രേറ്റ് കോടതിക്കു സമീപമാണ് സ്‌ഫോടനമുണ്ടായത്. ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. വിജനമായ സ്ഥലത്താണ് സ്‌ഫോടനം നടന്നതെന്നും അന്വേഷണം നടത്തിവരികയാണെന്നും പോലിസ് വക്താവ് റുവാന്‍ ഗുണശേഖര അറിയിച്ചു.

ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടനങ്ങളില്‍ ഉപയോഗിച്ച തരം സ്‌ഫോടകവസ്തു അല്ല ഇപ്പോള്‍ ഉപയോഗിക്കപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് വന്‍ പോലിസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. അതേസമയം, ഈസ്റ്റര്‍ ദിനത്തില്‍ മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും നാല് നക്ഷത്രഹോട്ടലുകളിലുമുണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 359 ആയി. പരിക്കേറ്റ് ചികില്‍സയിലുള്ള അഞ്ഞൂറോളം പേരില്‍ ചിലരുടെ നില ഇപ്പോഴും ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.

Next Story

RELATED STORIES

Share it