Big stories

ഉന്നാവോ: കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ ചുട്ടെരിക്കുമെന്ന് ഭീഷണി

യുവതി ആത്മഹത്യ ചെയ്തതാണെന്ന പറയണമെന്നും ഇല്ലെങ്കില്‍ തങ്ങളുടെ വര്‍ക്ക് ഷോപ്പും കുടുംബത്തേയും ജാതിയില്‍ പെട്ടവരേയും കത്തിച്ചുകളയുമെന്നാണ് ഭീഷണിപ്പെടുത്തിയത്.

ഉന്നാവോ: കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ ചുട്ടെരിക്കുമെന്ന് ഭീഷണി
X

ഉന്നാവോ: കൂട്ട ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട ഉന്നാവോ യുവതിയുടെ സഹോദരന് വധഭീഷണി. പ്രതികളുടെ ഉറ്റബന്ധുക്കളാണ് തങ്ങളെ കുടുംബത്തോടെ ചുട്ടെരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് യുവതിയുടെ സഹോദരന്‍ പറഞ്ഞു. യുവിതിയെ ചുട്ടുകൊന്ന സംഭവത്തില്‍ പോലിസിന് നല്‍കിയ മൊഴി മാറ്റിപ്പറയണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി.

യുവതി ആത്മഹത്യ ചെയ്തതാണെന്ന പറയണമെന്നും ഇല്ലെങ്കില്‍ തങ്ങളുടെ വര്‍ക്ക് ഷോപ്പും കുടുംബത്തേയും ജാതിയില്‍ പെട്ടവരേയും കത്തിച്ചുകളയുമെന്നാണ് ഭീഷണിപ്പെടുത്തിയത്. യുവതിക്കു നേരെ കഴിഞ്ഞ മാസം മുതല്‍ ഭീഷണി ഉണ്ടായിരുന്നതായും പരാതി പൊലിസ് അവഗണിച്ചതായും ബന്ധുക്കള്‍ പറഞ്ഞു.

ഗ്രാമപ്പഞ്ചായത്ത് മുഖ്യ സാവിത്രി ദേവിയുടെ മകന്‍ ശുഭം ത്രിവേദിയുടെ ബന്ധുവും അയാളുടെ സഹോദരന്‍ ശിവവും ഇന്നലെ രാവിലെയാണ് പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എത്തിയതെന്ന് യുവതിയുടെ അമ്മായി മാധ്യമങ്ങളോട് പറഞ്ഞു. പെണ്‍ക്കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നു മാറ്റി പറയണമെന്നും അല്ലാത്ത പക്ഷം കട കത്തിക്കുമെന്നും ജീവനോടെ വിടില്ലെന്നും പ്രതിയുടെ ബന്ധുവായ ശിവം ഭീഷണിപ്പെടുത്തിയതായി യുവതിയുടെ സഹോദരന്‍ പറഞ്ഞു. പരാതിയുമായി പോലിസിന്റെടിത്തേക്ക് പോയപ്പോള്‍ പരിഹാസമാണ് നേടിട്ടതെന്നും അവര്‍ പറഞ്ഞു.

കേസിലെ മുഖ്യപ്രതി ശിവം ത്രിവേദി നവംബര്‍ അവസാനം ജാമ്യത്തില്‍ ഇറങ്ങിയതോടെയാണു യുവതിക്കു നേരെ ഭീഷണി തുടങ്ങുന്നത്. ശിവത്തിന്റെ കുടുംബവും ഭീഷണിപ്പെടുത്തി. പിടികിട്ടാപ്പുള്ളിയായിരുന്ന മറ്റൊരു പ്രതി കൂടി ജാമ്യം നേടിയതോടെ പരാതി പിന്‍വലിക്കാന്‍ ഭീഷണിയും സമ്മര്‍ദവും കൂടി. ഇക്കാര്യം പൊലിസിനെ അറിയിച്ചെങ്കിലും സുരക്ഷ ഒരുക്കാനോ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാനോ തയാറായില്ല. പ്രതികള്‍ തന്നെ സമീപിച്ച് കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതായി പൊള്ളലേറ്റ യുവതി മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. വിസമ്മതിച്ചപ്പോള്‍ പ്രതികള്‍ കത്തി ഉപയോഗിച്ച് ആക്രമിക്കുകയും നിലത്തു വീണപ്പോള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നുവെന്ന് യുവതി മജിസ്‌ട്രേറ്റിന് മൊഴി നല്‍കി.ശരീരത്തില്‍ 90 ശതമാനത്തിലേറെ പൊള്ളലേറ്റ 23 കാരി 40 മണിക്കൂറോളം ജീവനുവേണ്ടി പൊരുതിയശേഷമാണ് മരണത്തിന് കീഴടങ്ങിയത്.

ശരീരത്തില്‍ തീ പടര്‍ന്നശേഷം സഹായം അഭ്യര്‍ത്ഥിച്ച് നിലവിളിച്ചുകൊണ്ട് യുവതി ഒരു കിലോമീറ്ററോളമാണ് ഓടിയത്. കേസുമായി ബന്ധപ്പെട്ട് പ്രാദേശിക കോടതിയിലേക്ക് പോകുമ്പോഴായിരുന്നു യുവതി ആക്രമണത്തിനിരയായത്. കേസില്‍ യുവതിയെ പീഡിപ്പിച്ചവര്‍ അടക്കം അഞ്ചുപേരെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്‌.






Next Story

RELATED STORIES

Share it