Big stories

രാജ്യത്ത് 1.32 ലക്ഷം പുതിയ കൊവിഡ് കേസുകള്‍; മരണം 2713

രാജ്യത്ത് 1.32 ലക്ഷം പുതിയ കൊവിഡ് കേസുകള്‍; മരണം 2713
X

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 1.32 ലക്ഷം കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2.85 കോടിയായി. 16 ലക്ഷം ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 24 മണിക്കൂറിനിടെ 2713 പേര്‍ മരിച്ചു. ഇതോടെ മരണ സംഖ്യ 3,40,702 ആയി.

രണ്ട് മാസമായി തുടരുന്ന അതിതീവ്ര വ്യാപനത്തിന് കുറവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മരണ നിരക്കിലും ഗണ്യമായ കുറവുണ്ടായത് ആശ്വാസം നല്‍കുന്നതാണ്. 10 ദിവസം മുന്‍പ് 4400 ആയിരുന്നു മരണ നിരക്ക്.

അതിനിടെ, കര്‍ണാകടയില്‍ ലോക്ക് ഡൗണ്‍ ഒരാഴ്ച്ച കൂടി നീട്ടി. ജൂണ്‍ ഏഴ് മുതല്‍ 14 വരേയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. അതേസമയം, മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ കുറച്ചുകൊണ്ട് വരാനുള്ള തയ്യാറെടുപ്പിലാണെന്ന് അധികൃതര്‍ അറിയിച്ചു.

ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 487 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടര മാസത്തിനിടേയുണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 45 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.61 ആയി കുറഞ്ഞതായി അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it