കൊവിഡ്: വര്‍ധിപ്പിച്ച ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു
സ്വകാര്യ ബസുടമകള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.സാധാരണ സാഹചര്യത്തിലേക്ക് മടങ്ങുന്നതുവരെ വര്‍ധിപ്പിച്ച ചാര്‍ജ് വര്‍ധനവ് ഈടാക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.യാത്രക്കാരുടെ സാമൂഹിക അകലം പാലിച്ച് ബസുകള്‍ സര്‍വീസ് നടത്തണം.നിരക്ക് വര്‍ധന സംബന്ധിച്ച് ബന്ധപ്പെട്ട സമിതിയുടെ റിപോര്‍ടില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണം

കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി നേരത്തെ വര്‍ധിപ്പിച്ച യാത്രാനിരക്ക് പിന്നീട് കൂറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.സ്വകാര്യ ബസുടമകള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.സാധാരണ സാഹചര്യത്തിലേക്ക് മടങ്ങുന്നതുവരെ വര്‍ധിപ്പിച്ച ചാര്‍ജ് വര്‍ധനവ് ഈടാക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.യാത്രക്കാരുടെ സാമൂഹിക അകലം പാലിച്ച് ബസുകള്‍ സര്‍വീസ് നടത്തണം.നിരക്ക് വര്‍ധന സംബന്ധിച്ച് ബന്ധപ്പെട്ട സമിതിയുടെ റിപോര്‍ടില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
വര്‍ധിപ്പിച്ച ചാര്‍ജ് വര്‍ധനവ്സര്‍ക്കാര്‍ കുറച്ചതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുകള്‍ ഇന്നലെ മുതല്‍ പലയിടത്തും സര്‍വീസ് നിര്‍ത്തിയിരുന്നു.ഹൈക്കോടതി ഉത്തരവ് വന്നതിനെ തുടര്‍ന്ന് ഉയര്‍ന്ന നിരക്ക് തന്നെ യാത്രക്കാര്‍ നല്‍കേണ്ടിവരും.ഹൈക്കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം കുടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കണമെന്നതിന്റെ അടിസ്ഥാനത്തില്‍ ബസുകളില്‍ 50 ശതമാനം യാത്രക്കാരെ മാത്രമെ കയറ്റാവുവെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ സര്‍ക്കാര്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നത്.മിനിമം ചാര്‍ജ് 12 രൂപയായിട്ടായിരുന്നു വര്‍ധിപ്പിച്ചിരുന്നത്.പിന്നീട് എല്ലാ സീറ്റിലും യാത്രക്കാരെ അനുവദിച്ചതോടെയാണ് വര്‍ധിപ്പിച്ച ചാര്‍ജ് കുറച്ചുകൊണ്ട് ജൂണ്‍ രണ്ടിന് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്.
RELATED STORIES
കോഴിക്കോട് കൂടരഞ്ഞിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു മരണം
10 Jun 2023 2:57 PM GMTഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് വീട്ടിനുള്ളില്‍ വെടിയേറ്റു മരിച്ച...
10 Jun 2023 2:51 PM GMTമല്‍സ്യബന്ധനത്തിനിടെ യന്ത്രത്തകരാര്‍; താനൂരില്‍ കടലില്‍ കുടുങ്ങിയ...
10 Jun 2023 2:21 PM GMTവ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം: കെ വിദ്യയുടെ വീട്ടില്‍ പരിശോധന;...
10 Jun 2023 1:56 PM GMTകേരളാ സര്‍വകലാശാലയിലെ 37 പേരുടെ ബിരുദസര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍...
10 Jun 2023 1:21 PM GMTകളിക്കുന്നതിനിടെ മരക്കൊമ്പ് വീണ് എട്ടുവയസ്സുകാരന് മരണപ്പെട്ടു
10 Jun 2023 1:11 PM GMT