Big stories

രാജ്യത്ത് 22,842 പേര്‍ക്ക് കൂടി കൊവിഡ്; മരണം 244

രാജ്യത്ത് 22,842 പേര്‍ക്ക് കൂടി കൊവിഡ്; മരണം 244
X

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 22,842 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 244 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനമുള്ള കേരളത്തില്‍ കഴിഞ്ഞ ദിവസം 13,217 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചു. 121 പേരാണ് കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 25,930 പേര്‍ കൊവിഡ് മുക്തരായി. 2,70,557 പേര്‍ കൊവിഡ് പോസിറ്റീവ് ആയി ചികില്‍സയിലുണ്ട്. രാജ്യത്ത് ഇതുവരെ 3,30,94,529 പേര്‍ കൊവിഡ് മുക്തരായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 97.87 ശതമാനമാണ് റിക്കവറി റേറ്റ്.

1.66 ശതമാനമാണ് വാരാന്ത്യ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്. ഇത് കഴിഞ്ഞ 100 ദിവസത്തിനിടേയുള്ള കുറഞ്ഞ് നിരക്കാണ്. 1.80 ആണ് ദിനംപ്രതിയുള്ള ടിപിആര്‍ നിരക്ക്. ഇത് കഴിഞ്ഞ 34 ദിവസത്തിനിടേയുള്ള കുറഞ്ഞ നിരക്കാണെന്നും ആരോഗ്യമന്ത്രാലയും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it