Big stories

രാജ്യത്ത് 24 മണിക്കൂറിനിടെ 507 മരണം; 18,653 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,85,493 ആയി. 2,20,114 പേരാണ് നിലവില്‍ ചികിത്സിയിലുള്ളത്.

രാജ്യത്ത് 24 മണിക്കൂറിനിടെ 507 മരണം;  18,653 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരിക്കുന്നവരുടെ എണ്ണം 500 കടന്നു. 507 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. 18,653 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.

രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,85,493 ആയി. 2,20,114 പേരാണ് നിലവില്‍ ചികിത്സിയിലുള്ളത്. 3,47,979 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 17400 പേര്‍ മരിച്ചു.

ഇന്ത്യയില്‍ ഇതാദ്യമായി പ്രാദേശികമായി വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ കോവാക്‌സിന് പരീക്ഷണാനുമതി കിട്ടി. ഹൈദരാബാദിലെ ഭാരത് ബയോടെക് ആണ് മരുന്ന് കണ്ടെത്തിയത്. ഐസിഎംആര്‍, നാഷ്ണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയുമായി സഹകരിച്ചാണ് മരുന്ന് വികസിപ്പിച്ചത്. അണ്‍ലോക്ക് രണ്ടാം ഘട്ടം ഇന്നു മുതല്‍ നിലവില്‍ വന്നു.

Next Story

RELATED STORIES

Share it