Big stories

തൊടുപുഴയില്‍ കുട്ടിക്ക് ക്രൂരമര്‍ദനം: പിടിയിലായ അരുണ്‍ കൊലക്കേസിലും പ്രതിയെന്ന് പോലിസ്

2008 ല്‍ തിരുവനന്തപുരം മ്യൂസിയം സ്‌റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത വിജയരാഘവന്‍ കൊലക്കേസിലെ പ്രതിയാണ് അരുണ്‍. തിരുവനന്തപുരം നന്തന്‍കോട് സ്വദേശിയായ ഇയാള്‍ മദ്യപാനത്തിനിടെ സുഹൃത്തായ വിജയരാഘവനെ ബിയര്‍കുപ്പി കൊണ്ട് തലയ്ക്കടിച്ചുകൊന്നുവെന്നാണ് കേസ്. ആകെ നാല് കേസുകളാണ് തിരുവനന്തപുരം പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ മാത്രം ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

തൊടുപുഴയില്‍ കുട്ടിക്ക് ക്രൂരമര്‍ദനം: പിടിയിലായ അരുണ്‍ കൊലക്കേസിലും പ്രതിയെന്ന് പോലിസ്
X

ഇടുക്കി: തൊടുപുഴയില്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതി അരുണ്‍ ആനന്ദ് കൊലക്കേസില്‍ ഉള്‍പ്പടെ പ്രതിയാണെന്ന് പോലിസ്. 2008 ല്‍ തിരുവനന്തപുരം മ്യൂസിയം സ്‌റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത വിജയരാഘവന്‍ കൊലക്കേസിലെ പ്രതിയാണ് അരുണ്‍. തിരുവനന്തപുരം നന്തന്‍കോട് സ്വദേശിയായ ഇയാള്‍ മദ്യപാനത്തിനിടെ സുഹൃത്തായ വിജയരാഘവനെ ബിയര്‍കുപ്പി കൊണ്ട് തലയ്ക്കടിച്ചുകൊന്നുവെന്നാണ് കേസ്. ആകെ നാല് കേസുകളാണ് തിരുവനന്തപുരം പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ മാത്രം ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊലപാതകം, ഭീഷണിപ്പെടുത്തല്‍, പണംതട്ടല്‍ എന്നിവയാണ് ഇയാള്‍ക്കെതിരെയുള്ള കേസുകള്‍. 2008 ലാണ് അരുണ്‍ ആനന്ദിനെതിരേ ചുമത്തിയ വധക്കേസിനാസ്പദമായ സംഭവം.

ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ സുഹൃത്തായ തിരുവനന്തപുരം സ്വദേശിയായ വിജയരാഘവനുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇയാളുടെ തലയ്ക്ക് ബിയര്‍ കുപ്പി കൊണ്ട് അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. ആകെ എട്ട് പ്രതികളാണ് കേസിലുള്ളത്. ഇതില്‍ മുഖ്യപ്രതികളിലൊരാളാണിയാള്‍. മറ്റൊരു കേസ് ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ചുവെന്നതാണ്. മറ്റ് രണ്ട് കേസുകളും ഭീഷണിപ്പെടുത്തിയതിന്റെ പേരിലുള്ളതാണ്. കസ്റ്റഡിയിലുള്ള അരുണിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് ഡിവൈഎസ്പി അറിയിച്ചു. കുട്ടിയെ പ്രതി ക്രൂരമായ മര്‍ദനത്തിനിരയാക്കിയെന്ന് പോലിസ് പറയുന്നു. മര്‍ദിച്ചശേഷം ഭിത്തിയിലേക്ക് കുട്ടിയെ വലിച്ചെറിഞ്ഞു. ഇതെത്തുടര്‍ന്നാണ് കുട്ടിയുടെ തലയോട്ടി തകര്‍ന്നതെന്നും പോലിസ് പറയുന്നു.

തന്നെയും കുട്ടികളെയും ഇയാള്‍ ക്രൂരമായി മര്‍ദിക്കാറുണ്ടെന്ന്് യുവതിയും മൊഴി നല്‍കിയിട്ടുണ്ട്. ആദ്യമുണ്ടായ കാര്യങ്ങള്‍ പോലിസിനോട് പറയാതിരുന്നത് അരുണ്‍ ആനന്ദിനെ ഭയന്നാണ്. ഇയാള്‍ മാരകമായി ഉപദ്രവിക്കാറുണ്ടെന്നും തുറന്നുപറയാന്‍ ഭയമായിരുന്നെന്നും യുവതി പറയുന്നു. മുമ്പും കുട്ടികളെ ഉപദ്രവിക്കാറുണ്ട്. ഇവരുടെ മുഖത്തും കണ്ണിലും അടികൊണ്ട് നീരുവന്ന് വീര്‍ത്ത പാടുകളുണ്ട്. അന്ന് രാത്രി യുവതിയും അരുണും പുറത്തുപോയി വന്നപ്പോള്‍ ഇളയ കുഞ്ഞ് സോഫയില്‍ മൂത്രമൊഴിച്ചത് കണ്ടു. അരുണ്‍ മദ്യപിച്ച നിലയിലായിരുന്നു. മൂത്ത കുട്ടിയോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. ഉത്തരം കിട്ടാതായതോടെ കുഞ്ഞിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് യുവതി നല്‍കിയ മൊഴി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തലയോട്ടി പൊട്ടിയ നിലയില്‍ കുഞ്ഞിനെ അമ്മയും സുഹൃത്തായ അരുണ്‍ ആനന്ദും ചേര്‍ന്ന് കോലഞ്ചേരിയിലെ സ്വകാര്യാശുപത്രിയില്‍ കൊണ്ടുവരുന്നത്.

രക്തത്തില്‍ കുളിച്ച കുഞ്ഞിന്റെ തലച്ചോറ് പുറത്തുവന്ന നിലയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ കുട്ടിയുടെ അമ്മ ആദ്യം സോഫയില്‍നിന്ന് വീണ് തലപൊട്ടിയെന്നാണ് പറഞ്ഞത്. എന്നാല്‍, കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നി. ബലമുള്ള എന്തോ വസ്തുവച്ച് തലയിലടിച്ച പോലെയായിരുന്നു കുട്ടിയുടെ പരിക്കുകള്‍. പോലിസെത്തി കുട്ടിയുടെ അമ്മയുടെ സുഹൃത്തായ അരുണ്‍ ആനന്ദിനോട് വിശദാംശങ്ങള്‍ ചോദിച്ചു. എന്നാല്‍, ചോദ്യംചെയ്യലിനോട് ശരിക്ക് സഹകരിക്കാനോ പോലിസ് നിര്‍ദേശിച്ചതുപോലെ ആംബുലന്‍സില്‍ കയറാനോ ഇയാള്‍ തയ്യാറായില്ല. എട്ടുമാസമായി അരുണ്‍ ആനന്ദിനൊപ്പം താമസിക്കുകയായിരുന്നു ഈ യുവതിയും രണ്ട് കുട്ടികളും. കുട്ടികളുടെ അച്ഛന്‍ ഒരുവര്‍ഷം മുമ്പ് മരിച്ചിരുന്നു. ഇതിന് ശേഷമാണ് അരുണിനൊപ്പം യുവതി തൊടുപുഴയില്‍വന്ന് താമസമാക്കിയത്.

Next Story

RELATED STORIES

Share it