Top

You Searched For "thodupuzha"

സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നത് സമൂഹത്തിനു ഭീഷണിയാണെന്ന് കോടതി; തൊടുപുഴ മുന്‍ സിഐയെ സസ്‌പെന്‍ഡ് ചെയ്തു

7 March 2020 3:10 PM GMT
സിഐക്കെതിരായ മുപ്പതോളം പരാതികള്‍ നിലവിലുണ്ട്, ഇതില്‍ 18 പരാതികളിലും കഴമ്പുണ്ടെന്നാണ് അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നത്.

തൊടുപുഴയില്‍ പെണ്‍കുട്ടിക്കൊപ്പം സംസാരിച്ചുനിന്ന യുവാവിനു മര്‍ദ്ദനം; ഒരാള്‍ക്ക് കുത്തേറ്റു

14 Sep 2019 4:27 PM GMT
തൊടുപുഴ: പെണ്‍കുട്ടിക്കൊപ്പം സംസാരിച്ചു നില്‍ക്കുകയായിരുന്ന യുവാവിനെ ഉള്‍പ്പെടെ ഒരുസംഘം ആക്രമിച്ചു. നാലുപേര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ഒരാള്‍ക്ക് കുത്...

തൊടുപുഴ ബാറില്‍ അക്രമം നടത്തിയ ഭാരവാഹികളെ ഡിവൈഎഫ്‌ഐ പുറത്താക്കി

14 Sep 2019 12:18 PM GMT
ഡിവൈഎഫ്‌ഐ മുതലക്കോടം യൂനിറ്റ് പ്രസിഡന്റ് ജിത്തു ഷാജി, സെക്രട്ടറി മാത്യൂസ് കൊല്ലപ്പിള്ളി എന്നിവരെയാണ് ഡിവൈഎഫ്‌ഐയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയത്. തൊടുപുഴ നഗരത്തിലെ ബാര്‍ ഹോട്ടലില്‍ ചതയദിനത്തിലായിരുന്നു സംഭവം.

തൊടുപുഴയിലെ സ്വകാര്യബാറില്‍ നാലംഗസംഘത്തിന്റെ ആക്രമണം

13 Sep 2019 6:17 PM GMT
വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെയായിരുന്നു സംഭവം. അവധി ദിനമായതിനാലും ഒരുമണി കഴിഞ്ഞതിനാലും മദ്യം തരാനാവില്ലെന്ന് അറിയിച്ചതോടെ നാലംഗസംഘം മര്‍ദനം അഴിച്ചുവിടുകയായിരുന്നുവെന്നാണ് ബാര്‍ ജീവനക്കാര്‍ പറയുന്നത്.

തൊടുപുഴയില്‍ സ്പൈസസ് പാര്‍ക്ക് പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം

7 July 2019 12:20 PM GMT
സുഗന്ധവ്യഞ്ജനങ്ങളുടെ മൂല്യവര്‍ധനയാണ് പാര്‍ക്കിന്റെ മുഖ്യലക്ഷ്യം.19.88 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 5.67 കോടി രൂപ കേന്ദ്ര വിഹിതമായും ബാക്കി 14.21 കോടി രൂപ സംസ്ഥാന വിഹിതമായും ലഭിക്കും.

വിദ്യാര്‍ഥി ഐക്യത്തിന് മുന്നില്‍ എസ്എഫ്‌ഐയും മാനേജ്‌മെന്റും മുട്ടുമടക്കി; അല്‍ അസ്ഹറില്‍ റിഫയ്ക്ക് പഠനസൗകര്യമൊരുങ്ങി

27 Jun 2019 10:56 AM GMT
കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി അംഗവും നിയമവിദ്യാര്‍ഥിയുമായ പി എം മുഹമ്മദ് റിഫ കോളജില്‍ പഠനം നടത്തുന്നതിനെതിരേയാണ് എസ്എഫ്‌ഐയും പ്രിന്‍സിപ്പലും രംഗത്തെത്തിയത്. വിദ്യാര്‍ഥിയെ പ്രവേശിപ്പിക്കാതിരിക്കാന്‍ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ട മാനേജ്‌മെന്റിന്റെയും എസ്എഫ്‌ഐയുടെയും ഏകാധിപത്യനടപടിയെ വിദ്യാര്‍ഥികള്‍ ഒന്നടക്കം ചോദ്യംചെയ്യുകയും പരസ്യപ്രതിഷേധവുമായി രംഗത്തുവരികയും ചെയ്തതോടെയാണ് റിഫയെ പഠനം നടത്താമെന്ന് സമ്മതിക്കുകയും കോളജ് തുറന്നുപ്രവര്‍ത്തിക്കുകയും ചെയ്തത്.

തൊടുപുഴയിൽ കൊല്ലപ്പെട്ട ഏഴ് വയസുകാരന്റെ സഹോദരന്‍ ഇനി തിരുവനന്തപുരത്ത് കഴിയും

18 Jun 2019 10:35 AM GMT
നാല് വയസുകാരന് രണ്ട് മാസം കൂടി മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം കഴിയാം. കുട്ടിയെ തിരുവനന്തപുരത്തെ നഴ്‌സറിയില്‍ ചേര്‍ത്തത് പരിഗണിച്ചാണ് സിഡബ്ല്യുസിയുടെ തീരുമാനം.

ജോസ് കെ മാണിയുടെ ചെയര്‍മാന്‍ പദവിക്ക് സ്റ്റേ; ഓഫിസ് ഉപയോഗിക്കരുതെന്ന് കോടതി

17 Jun 2019 1:05 PM GMT
ജോസ് കെ മാണി വിഭാഗത്തോട് എതിര്‍ത്തുനില്‍ക്കുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് സ്റ്റീഫന്‍, മനോഹര്‍ നടുവിലേടത്ത് എന്നിവര്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് നല്‍കിയ ഹരജിയിലാണ് കോടതി സ്‌റ്റേ അനുവദിച്ചത്.

തൊടുപുഴയിലെ ഏഴു വയസുകാരന്റെ കൊലപാതകം: മാതാവ് അറസ്റ്റില്‍

10 May 2019 8:15 AM GMT
ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരം ഇവര്‍ക്കെതിരേ കേസെടുക്കാന്‍ ശിശുക്ഷേമ സമിതിയാണ് പോലിസിന് നിര്‍ദേശം നല്‍കിയത്. കുട്ടികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ അല്ലെങ്കില്‍ അതിന് കൂട്ട് നില്‍ക്കുകയോ ചെയ്യുക, ബോധപൂര്‍വം കുട്ടികളെ അവഗണിക്കുകയും അതിലൂടെ അവരില്‍ മാനസിക ശാരീരിക സമ്മര്‍ദ്ദം ഏല്‍പ്പിക്കുക തുടങ്ങിയവയാണ് ബാലനീതി നിയമം 75ആം വകുപ്പിന്റെ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍.

തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ കൊലപാതകം: അമ്മയ്‌ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം

6 May 2019 2:17 PM GMT
ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരം കേസെടുക്കാനാണ് നിര്‍ദേശം നല്‍കിയത്. കുട്ടിയുടെ അമ്മ എറണാകുളത്ത് മാനസികരോഗ ചികില്‍സയിലാണ്. കുട്ടികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ അല്ലെങ്കില്‍ അതിന് കൂട്ടുനില്‍ക്കുകയോ ചെയ്യുക, ബോധപൂര്‍വം കുട്ടികളെ അവഗണിക്കുകയും അതിലൂടെ അവരില്‍ മാനസിക- ശാരീരിക സമ്മര്‍ദം ഏല്‍പ്പിക്കുക തുടങ്ങിയവയാണ് ബാലനീതി നിയമം 75ാം വകുപ്പിന്റെ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍.

തൊടുപുഴയില്‍ കുട്ടിക്ക് മര്‍ദനം; അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

4 May 2019 9:30 AM GMT
തൊടുപുഴ പട്ടയംകവല സ്വദേശി ജയേഷാണ് അറസ്റ്റിലായത്.

ഏഴുവയസുകാരന്റെ മരണം: അമ്മയെ ഇന്ന് വീണ്ടും ചോദ്യംചെയ്യും; കേസെടുക്കുന്നതില്‍ നിയമോപദേശം തേടും

7 April 2019 4:46 AM GMT
പ്രതി അരുണ്‍ ആനന്ദ് കുട്ടിയെ ക്രൂരമായി മര്‍ദനത്തിനിരയാക്കിയത് അമ്മയുടെ സാന്നിധ്യത്തിലാണ്. കൂടാതെ തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ച കുട്ടിക്ക് വിദഗ്ധചികില്‍സ നല്‍കുന്നതിനായി അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ടുനല്‍കാനും ഇവര്‍ തയ്യാറായിരുന്നില്ല. ഇവരുടെ പ്രവൃത്തിയില്‍ പോലിസിന് ആദ്യം മുതല്‍ സംശയംതോന്നിയിരുന്നു.

തൊടുപുഴയിലെ ഏഴുവയസുകാരന്റെ മരണം തലയ്‌ക്കേറ്റ മാരകക്ഷതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

6 April 2019 3:01 PM GMT
കുട്ടിയുടെ മരണകാരണം തലയ്‌ക്കേറ്റ മാരകമായ ക്ഷതം മൂലമാണെന്നാണ് പ്രാഥമിക റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. തലയ്ക്ക് മുന്നിലും പിന്നിലും ചതവുണ്ട്. തലയോട്ടിയുടെ വലതുഭാഗത്താണ് പൊട്ടല്‍. തലയ്ക്ക് മാത്രമല്ല, വാരിയെല്ലിനും പൊട്ടലുണ്ട്. കുട്ടിയുടെ ശരീരത്തില്‍ ബലമായി ഇടിച്ചതിന്റെ പാടുകളുമുണ്ട്. വീഴ്ചയില്‍ സംഭവിക്കുന്ന പരിക്കുകളല്ല ഇത്. അതിനേക്കാള്‍ ഗുരുതരമാണെന്നും പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപോര്‍ട്ടില്‍ പറയുന്നു.

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ കുട്ടി മരിച്ചു

6 April 2019 6:48 AM GMT
കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച അരുണ്‍ ആനന്ദ് ഇപ്പോള്‍ റിമാന്‍ഡിലാണ്

ക്രൂരമര്‍ദനം: ഏഴ് വയസുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു

5 April 2019 2:20 PM GMT
ഇന്ന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് കുട്ടിയുടെ നില കൂടുതല്‍ മോശമാണെന്ന് സൂചിപ്പിക്കുന്നത്. കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുട്ടി ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നത്. കുട്ടിയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് മെഡിക്കല്‍ സംഘം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.

തൊടുപുഴയില്‍ ക്രൂരമര്‍ദനമേറ്റ കുട്ടിയുടെ നില അതീവഗുരുതരം; വരും മണിക്കൂറുകള്‍ നിര്‍ണായകമെന്ന് ഡോക്ടര്‍മാര്‍

30 March 2019 12:55 AM GMT
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും അടുത്ത 12 മണിക്കൂര്‍ ഏറെ നിര്‍ണായകമാണെന്നും കോലഞ്ചേരി മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവി അറിയിച്ചു. തലച്ചോറിലെ രക്തസ്രാവം നീക്കുന്നതിനായുള്ള അടിയന്തരശസ്ത്രക്രിയക്ക് ശേഷവും കുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റംവന്നിട്ടില്ല. രക്തസ്രാവം നിയന്ത്രിക്കാന്‍ കഴിയാത്തതാണ് ഡോക്ടര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്.

തൊടുപുഴയില്‍ ഏഴു വയസുകാരന് ക്രൂരമര്‍ദനം: പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

29 March 2019 1:45 PM GMT
കേസില്‍ നേരത്തെ കസ്റ്റഡിയിലെടുത്ത ഇയാളെ വിശദമായി ചോദ്യംചെയ്തശേഷം വൈകീട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഏഴ് വയസുകാരനെ അരുണ്‍ ആനന്ദ് അതിക്രൂരമായി മര്‍ദിച്ചെന്ന് പോലിസ് വ്യക്തമാക്കിയിരുന്നു. കിടക്കയില്‍ കിടന്ന ഏഴുവയസുകാരനെ ചവിട്ടിയും ഇടിച്ചും പരിക്കേല്‍പ്പിച്ചു. ചുവരിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.

കുട്ടിക്ക് മര്‍ദനമേറ്റ സംഭവം: മുഖ്യമന്ത്രി റിപോര്‍ട്ട് തേടി; ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

29 March 2019 10:32 AM GMT
അടിയന്തരമായി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇടുക്കി ജില്ലാ അധികാരിയോടാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അതീവഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിക്ക് വിദഗ്ധചികില്‍സ ഉറപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹോയത്തോടെയാണ് ഏഴുവയസുകാരന്‍ ജീവന്‍ നിലനിര്‍ത്തുന്നത്. കുട്ടിയുടെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചിട്ടുണ്ട്.

തൊടുപുഴയില്‍ കുട്ടിക്ക് ക്രൂരമര്‍ദനം: പിടിയിലായ അരുണ്‍ കൊലക്കേസിലും പ്രതിയെന്ന് പോലിസ്

29 March 2019 9:49 AM GMT
2008 ല്‍ തിരുവനന്തപുരം മ്യൂസിയം സ്‌റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത വിജയരാഘവന്‍ കൊലക്കേസിലെ പ്രതിയാണ് അരുണ്‍. തിരുവനന്തപുരം നന്തന്‍കോട് സ്വദേശിയായ ഇയാള്‍ മദ്യപാനത്തിനിടെ സുഹൃത്തായ വിജയരാഘവനെ ബിയര്‍കുപ്പി കൊണ്ട് തലയ്ക്കടിച്ചുകൊന്നുവെന്നാണ് കേസ്. ആകെ നാല് കേസുകളാണ് തിരുവനന്തപുരം പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ മാത്രം ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

രണ്ട് സീറ്റ് കിട്ടിയേ തീരൂ, മല്‍സരിക്കാനും തയ്യാര്‍; നിലപാട് കടുപ്പിച്ച് പി ജെ ജോസഫ്

25 Feb 2019 6:55 AM GMT
കേരളാ കോണ്‍ഗ്രസ് (എം)ന് രണ്ടുസീറ്റ് വേണമെന്ന നിലപാടില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കി വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ് വീണ്ടും രംഗത്തെത്തി. കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ കിട്ടിയേ തീരൂ എന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ല. 1984ല്‍ കേരള കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ ലഭിച്ചിരുന്നു. 1974ല്‍ രണ്ട് സീറ്റുകളും ലഭിച്ചു. കേരളാ കോണ്‍ഗ്രസിന് മുമ്പ് മൂന്ന് സീറ്റുകള്‍ കിട്ടിയപ്പോള്‍ മൂന്നിലും ജയിച്ചിട്ടുണ്ട്. അത് ഇത്തവണയും ആവര്‍ത്തിക്കും. 1984ല്‍ കേരള കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ ലഭിച്ചപ്പോള്‍ മുസ്്‌ലിം ലീഗിന് രണ്ട് സീറ്റ് മാത്രമാണുണ്ടായിരുന്നത്.

തൊടുപുഴയില്‍ യുഡിഎഫ് അവിശ്വാസത്തെ ബിജെപി പിന്തുണച്ചു; എല്‍ഡിഎഫിന് ഭരണം നഷ്ടമായി

25 Jan 2019 12:50 PM GMT
2015ല്‍ ചെയര്‍പഴ്‌സണ്‍ തിരഞ്ഞെടുപ്പ് വോട്ടെട്ടുപ്പില്‍ നിന്നു ബിജെപി വിട്ടുനിന്നതിനെ തുടര്‍ന്ന് ഒരാളുടെ ഭൂരിപക്ഷത്തില്‍ മുസ്‌ലീംലീഗിലെ സഫിയ ജബ്ബാര്‍ ചെയര്‍പേഴ്‌സനായി

ദേശാഭിമാനി ഓഫിസ് അക്രമിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന് പണി കിട്ടി

2 Jan 2019 4:36 PM GMT
കല്ലെറിഞ്ഞയാള്‍ സിപിഎം പ്രവര്‍ത്തകനാണെന്ന് ആരോപിച്ച് ആര്‍എസ്എസ് സംഘവും ഇയാള്‍ക്ക് പിന്നാലെ ഓടിയിരുന്നു. എന്നാല്‍, അതിനിടെ പോലിസ് തന്ത്രപരമായി ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.
Share it