Big stories

മലപ്പുറത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ കൊന്നൊടുക്കും

മലപ്പുറത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ കൊന്നൊടുക്കും
X

മലപ്പുറം: കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. പരപ്പനങ്ങാടി പാലത്തിങ്ങലില്‍ ഒരു വീടിനോട് ചേര്‍ന്നുനടത്തുന്ന ഫാമിലെ കോഴികള്‍ ചത്തത് പക്ഷിപ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ചത്ത കോഴികളുടെ സാംപിളുകള്‍ ശേഖരിച്ച് ഭോപ്പാലിലേക്ക് പരിശോധനയ്ക്കയച്ചിരുന്നു. ഇത്തരത്തില്‍ അയച്ച മൂന്നു സാംപിളുകളില്‍ രണ്ടും പോസിറ്റീവാണ്. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ മലപ്പുറം കലക്്ടറേറ്റില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പാലത്തിങ്ങല്‍ പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളെയും കൊന്ന് കത്തിക്കാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ തിയ്യതിയും സമയക്രമവും ഉടന്‍ തീരുമാനിക്കും.

നേരത്തേ, കോഴിക്കോട് ജില്ലയില്‍ രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കൊടിയത്തൂര്‍ പഞ്ചായത്തിലും വേങ്ങേരിയിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ഇരുപ്രദേശങ്ങളിലും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളെയും കൊന്നു കത്തിക്കുകയും മേഖലയില്‍ കോഴിയിറച്ചി വ്യാപാരമടക്കം നിരോധിക്കുകയും ചെയ്തിരുന്നു.




Next Story

RELATED STORIES

Share it