Big stories

ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദിനെ ജയ്പൂരില്‍നിന്ന് അറസ്റ്റ് ചെയ്തു; കള്ളക്കേസെന്ന് പിയുസിഎല്‍

ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദിനെ ജയ്പൂരില്‍നിന്ന് അറസ്റ്റ് ചെയ്തു; കള്ളക്കേസെന്ന് പിയുസിഎല്‍
X

ജയ്പൂര്‍: ഭീം ആര്‍മി മേധാവിയും പ്രമുഖ ആക്റ്റിവിസ്റ്റുമായ ചന്ദ്രശേഖര്‍ ആസാദിനെ ജയ്പൂരില്‍ നിന്ന് പോലിസ് അറസ്റ്റ് ചെയ്തു. ജൂലൈ 1, 2 അര്‍ധരാത്രിയിലാണ് അദ്ദേഹത്തെയും സഹപ്രവര്‍ത്തകരെയും ജയ്പൂരിലെ ഒരു ഹോട്ടലില്‍നിന്ന് അറസ്റ്റ് ചെയ്തത്.

കൊവിഡ് ഹെല്‍ത്ത് അസിസ്റ്റന്റ്‌സ് ആയി ജോലി ചെയ്തവരുടെ ജോലി സുരക്ഷക്കായി നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹത്തെ പോലിസ് കസ്റ്റഡിയിലെടുത്തതെന്ന് ദലിത് ആക്റ്റിവിസ്റ്റ് ധര്‍മേന്ദ്ര കുമാര്‍ പറഞ്ഞു.

'ജൂലൈ 2 ന് കൊവിഡ് ഹെല്‍ത്ത് അസിസ്റ്റന്റുമാരുടെ പ്രക്ഷോഭത്തെ പിന്തുണയ്ക്കാന്‍ അദ്ദേഹം പദ്ധതിയിട്ടിരുന്നു. പ്രതിഷേധം നടക്കുന്നത് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും അത് മാറ്റിവയ്ക്കണമെന്നും ജയ്പൂര്‍ പോലിസ് അറിയിച്ചു. വേണമെങ്കില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നിവേദനം സമര്‍പ്പിക്കാന്‍ അവസരം നല്‍കും. പുലര്‍ച്ചെ 12.30 ഓടെ പോലിസ് എത്തി ആസാദിനെയും മറ്റുള്ളവരെയും കൂട്ടിക്കൊണ്ടുപോവുകയായിരുന്നു''- കുമാര്‍ പറഞ്ഞു.

തിടുക്കത്തില്‍ നടത്തിയ അറസ്റ്റില്‍ പിയുസിഎല്‍ പ്രതിഷേധിച്ചു. 'അര്‍ധരാത്രിയില്‍ അവരെ അറസ്റ്റ് ചെയ്യാന്‍ എന്തായിരുന്നു തിടുക്കം? ആസാദിനൊപ്പം ഹോട്ടലില്‍ ഉണ്ടായിരുന്ന 22 ദളിതരെയും അവരുടെ മുറികളില്‍ നിന്ന് വലിച്ചിഴച്ചു, സിആര്‍പിസി 151 പ്രകാരമാണ് കേസ്- പിയുസിഎല്‍ ചോദിച്ചു.

Next Story

RELATED STORIES

Share it