Big stories

പൗരത്വ നിയമഭേദഗതിക്കെതിരേ പശ്ചിമ ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കി

ബംഗാളില്‍ സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ അനുവദിക്കില്ല. രാജ്യം വിടേണ്ടിവരുമെന്ന ഭയപ്പാടിലാണ് ജനം. വിവിധതരം കാര്‍ഡുകള്‍ക്കുവേണ്ടി അവര്‍ ക്യൂവിലാണ്. സംസ്ഥാന നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.

പൗരത്വ നിയമഭേദഗതിക്കെതിരേ പശ്ചിമ ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കി
X

കൊല്‍കത്ത: വിവാദപരമായ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രമേയം പാസാക്കുന്ന നാലാമത്തെ സംസ്ഥാനമായി പശ്ചിമ ബംഗാള്‍ മാറി. തൃണമൂല്‍ എംഎല്‍എയാണ് പ്രമേയം അവതരിപ്പിച്ചത്. ഇടതുപക്ഷ ഭരണം നടത്തുന്ന കേരളവും കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബും രാജസ്ഥാനും സമാനമായ പ്രമേയങ്ങള്‍ ഇതിനകം പാസാക്കിയിട്ടുണ്ട്. ബംഗാളില്‍ സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ അനുവദിക്കില്ല. രാജ്യം വിടേണ്ടിവരുമെന്ന ഭയപ്പാടിലാണ് ജനം. വിവിധതരം കാര്‍ഡുകള്‍ക്കുവേണ്ടി അവര്‍ ക്യൂവിലാണ്. സംസ്ഥാന നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.

ബിജെപിയെ 'പാകിസ്താന്‍ ബ്രാന്‍ഡ് അംബാസഡര്‍' എന്നാണ് മമത വിശേഷിപ്പിച്ചത്. കഴിഞ്ഞ 20നാണ് പ്രമേയത്തിന് അവതരണാനുമതി തേടി തൃണമൂല്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കാന്‍ വൈകുന്നതിനെതിരേ സിപിഎം നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് കൂട്ടുന്നത്.

സെപ്തംബറില്‍ ദേശിയ പൗരത്വ രജിസ്ട്രറിന്(എന്‍ആര്‍സി) എതിരേ തൃണമൂല്‍ കൊണ്ടുവന്ന പ്രമേയത്തെ സിപിഎമ്മും കോണ്‍ഗ്രസും പിന്തുണച്ചിരുന്നു. അതു കൊണ്ടു തന്നെ ഇരു കക്ഷികളുടെയും പിന്തുണയോടെയാവും സിഎഎ വിരുദ്ധ പ്രമേയവും പാസാകുക. കേരളമാണ് പൗരത്വ ഭേദഗതിക്കെതിരെ ആദ്യം പ്രമേയം പാസാക്കിയത്.

Next Story

RELATED STORIES

Share it