- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീരിലെ നിയന്ത്രണങ്ങള്‍ 50 ദിവസം പിന്നിട്ടു; നിശ്ചലമായി ജനജീവിതം
കശ്മീരികളെ വരിഞ്ഞു മുറുക്കി സര്‍ക്കാരും സൈന്യവും ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ മാറ്റമില്ലാതെ തുടരുന്നതിനാല്‍ ജനജീവിതം ഏറെ ദുസ്സഹമാണെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
ശ്രീനഗര്‍: ജമ്മുകശ്മീരിന് സവിശേഷ പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കില്‍ 370 റദ്ദാക്കിയതിനു പിന്നാലെ താഴ്‌വരയില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം 50 ദിവസം പിന്നിട്ടു. കശ്മീരികളെ വരിഞ്ഞു മുറുക്കി സര്‍ക്കാരും സൈന്യവും ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ മാറ്റമില്ലാതെ തുടരുന്നതിനാല്‍ ജനജീവിതം ഏറെ ദുസ്സഹമാണെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
താഴ് വരയിലെ സ്ഥിതി സാധാരണ നിലയിലേക്ക് എത്തിയെന്ന് സര്‍ക്കാരും സൈന്യവും അവകാശപ്പെടുമ്പോള്‍ സ്ഥതി ഏറെ പരിതാപകരമാണെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ കഴിഞ്ഞ ആഗസ്ത് അഞ്ചിനാണ് സംസ്ഥാനത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തടയുകയും ചെയ്തത്. സംസ്ഥാനത്തെ മുന്‍ മുഖ്യമന്ത്രിമാരടക്കം പ്രധാന രാഷ്ട്രീയ നേതാക്കളടക്കം ഇപ്പോഴും വീട്ടുതടങ്കലിലാണ്. അടുത്ത ബന്ധുക്കള്‍ക്ക് പോലും കാണാന്‍ പറ്റാത്ത വിധം കനത്ത നിയന്ത്രണമാണ് ഇവര്‍ക്കുള്ളത്.
അതിനിടെ ചിലയിടങ്ങളില്‍ നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ നേരിയ ഇളവുകള്‍ വരുത്തിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ലാന്റ് ഫോണുകള്‍ ബന്ധം പുനസ്ഥാപിച്ചെങ്കിലും മൊബൈല്‍, ടി വി എന്നിവ ലഭ്യമല്ല. കഴിഞ്ഞ ഏഴാഴ്ചയായി തുടരുന്ന നിയന്ത്രണം മൂലം ജനജീവിതവും സ്തംഭിച്ചിരിക്കുകയാണ്. പൊതുഗതാഗതം ഇപ്പോഴും പ്രവര്‍ത്തിക്കുന്നില്ല. സ്‌കൂളുകള്‍ തുറന്നെങ്കിലും കുട്ടികള്‍ എത്തുന്നില്ല. സംസ്ഥാനത്തെ പ്രധാന കാര്‍ഷിക വരുമാനമായ ആപ്പിള്‍ കര്‍ഷകരും ഇതോടെ ദുരിതത്തിലായി.
വടക്കന്‍ കശ്മീരിലെ സോപോറിലെ മൂന്ന് ജില്ലകളിലും തെക്കന്‍ കശ്മീരിലും ആപ്പിള്‍ വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചെന്നാണ് റിപോര്‍ട്ട്.സെപ്റ്റംബര്‍ വരെ ഇവിടെ 30000 ടണിന്റെ കുറവാണ് രേഖപ്പെടുത്തിയതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. 2018ല്‍ ഈ സമയത്ത് 80000 ടണ്‍ ഉത്പാദനമുണ്ടായിരുന്നത് ഇപ്പോള്‍ 50000 ടണ്‍ ആയി കുറഞ്ഞതായി അധികൃതര്‍ പറഞ്ഞു. തോട്ടം ഉടമകളുടെ പീഡനവും കശ്മീരി സംഘടനകളുടെ ഭീഷണിയും ട്രക്കുകളിലും വള്ളങ്ങളിലും ആപ്പിള്‍ ചരക്ക് കൊണ്ടുപോകാന്‍ സാധിക്കാത്തതുമെല്ലാം ഉത്പാദനത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















