ഇന്ത്യന്‍ നായകന്‍ കോഹ്‌ലിക്ക് ഇനിയും വിശ്രമമോ?


ന്യൂഡല്‍ഹി: 2019 ലോകകപ്പിന് മുന്നോടിയായി കോഹ്‌ലി ഉള്‍പ്പെടെയുള്ള ചില താരങ്ങള്‍ക്ക് ആവശ്യമെങ്കില്‍ വിശ്രമം അനുവദിക്കുമെന്ന് ബിസിസിഐ. കോഹ്‌ലിയെക്കൂടാതെ ഭുവനേശ്വര്‍, ബുമ്ര എന്നിവര്‍ക്കും ഇടവേളകള്‍ നല്‍കിയേക്കും. ലോകകപ്പിന് സജ്ജമാണെന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണിതെന്നാണ് ഇവര്‍ നല്‍കുന്ന വിശദീകരണം.
നേരത്തേ ഇന്ത്യ കിരീടം ചൂടിയ ഏഷ്യകപ്പിലും ഈ വര്‍ഷം ആദ്യം നടന്ന നിദാഹാസ് ട്രോഫിയിലും കോഹ്‌ലിക്ക് വിശ്രമം ലഭിച്ചിരുന്നു. പരിക്കു കാരണവും അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്. അതിനാല്‍ മതിയായ ഇടവേളകള്‍ നല്‍കിയുള്ള മല്‍സരങ്ങളാണ് കോഹ്‌ലി ഇപ്പോള്‍ കളിക്കുന്നത്. മുന്‍ നിര താരങ്ങള്‍ക്ക് വിശ്രമം നല്‍കുകയാണെങ്കില്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിനത്തിന് റിഷഭ് പന്തിന് അവസരം ലഭിക്കാനുള്ള സാധ്യതയുമുണ്ട്.
നാല് ടെസ്റ്റുകളിലെ ഏഴ് ഇന്നിങ്്‌സുകളിലായി പന്ത് 254 റണ്‍സ് നേടിയിരുന്നു. താരം നിലവിലെ ഏകദിന ടീമിലില്ലാത്തതിനാല്‍ സിലക്ടര്‍മാരുടെ തീരുമാനം നിര്‍ണായകമാണ്.

RELATED STORIES

Share it
Top