Sub Lead

വോട്ടര്‍ പട്ടിക തട്ടിപ്പ്: പ്രതിപക്ഷ എംപിമാരുടെ ഇലക്ഷന്‍ കമ്മീഷന്‍ ഓഫിസ് മാര്‍ച്ച് ഇന്ന്

വോട്ടര്‍ പട്ടിക തട്ടിപ്പ്: പ്രതിപക്ഷ എംപിമാരുടെ ഇലക്ഷന്‍ കമ്മീഷന്‍ ഓഫിസ് മാര്‍ച്ച് ഇന്ന്
X

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക തട്ടിപ്പില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാര്‍ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 11.30ന് പാര്‍ലമെന്റില്‍ നിന്നും തുടങ്ങുന്ന മാര്‍ച്ചില്‍ പ്രതിപക്ഷത്ത് നിന്നുള്ള 300 എംപിമാര്‍ പങ്കെടുക്കും. കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, എഎപി, സിപിഎം, സിപിഐ, എന്‍സിപി, ശിവസേന(യുബിടി), നാഷണല്‍ കോണ്‍ഫറന്‍സ് എംപിമാര്‍ പ്രതിഷേധത്തിന്റെ ഭാഗമാവും. അതേസമയം, പ്രതിഷേധത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി പോലിസ് അറിയിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയില്‍ വലിയ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന വിവരങ്ങള്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പുറത്തുവിട്ടിരുന്നു. ചില മണ്ഡലങ്ങളില്‍ ഒരുലക്ഷത്തില്‍ അധികം വോട്ടുകളാണ് വ്യാജമായി ചേര്‍ത്തിരുന്നത്.

Next Story

RELATED STORIES

Share it