Latest News

''വെള്ളിനാണയങ്ങള്‍ക്കുവേണ്ടി ചില സഹപ്രവര്‍ത്തകര്‍ ജയിലിലടയ്ക്കാന്‍ ശ്രമിച്ചു''-ഡോ.ഹാരിസ്

വെള്ളിനാണയങ്ങള്‍ക്കുവേണ്ടി ചില സഹപ്രവര്‍ത്തകര്‍ ജയിലിലടയ്ക്കാന്‍ ശ്രമിച്ചു-ഡോ.ഹാരിസ്
X

തിരുവനന്തപുരം: ചില സഹപ്രവര്‍ത്തകര്‍ തന്നെ ജയിലില്‍ അടപ്പിക്കാന്‍ ശ്രമിച്ചെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍. വെള്ളിനാണയങ്ങള്‍ക്കുവേണ്ടി സഹപ്രവര്‍ത്തകനെ മരണത്തിലേക്കുവരെ എത്തിക്കാന്‍ ശ്രമിച്ചവരുണ്ടെന്നും കാലം അവര്‍ക്ക് മാപ്പുനല്‍കട്ടെയെന്നും കെജിഎംസിടിഎ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഡോ. ഹാരിസ് എഴുതി.

''ആരോപണങ്ങള്‍ വന്നപ്പോള്‍ ഒപ്പംനില്‍ക്കുമെന്ന് കരുതിയവര്‍ പോലും കൂടെനിന്നില്ല. മാത്രമല്ല, ക്രൂശിക്കാന്‍ ശ്രമിക്കുകകൂടി ചെയ്തു. ഇതൊരു പൊതു പ്രശ്‌നമാണ്. ആ മേഖലയില്‍ ബന്ധപ്പെട്ടവര്‍ക്ക് ഇത് ബോധ്യമുള്ള കാര്യങ്ങളാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നില്‍ക്കാതെ അവ തുറന്നുപറഞ്ഞ എന്നെ ഒറ്റാന്‍ ശ്രമിച്ചു''-ഹാരിസ് ചിറക്കല്‍ സന്ദേശത്തില്‍ പറയുന്നു.

''ലോകം മുഴുവന്‍ എന്നെ കള്ളനാക്കുകയും ക്രൂശിക്കുകയും ചെയ്യുമ്പോള്‍ കാര്യങ്ങള്‍ തുറന്നുപറയാതെ വഴിയില്ലായിരുന്നു. എന്നെ ഫോണില്‍ വിളിച്ചു ചോദിക്കാമായിരുന്നു. ഒരു വിശദീകരണം ചോദിച്ചിരുന്നെങ്കില്‍ പോയി പറഞ്ഞേനെ. പ്രിന്‍സിപ്പലിന്റേയും സൂപ്രണ്ടിന്റേയും വാര്‍ത്താസമ്മേളനം നടത്തുന്നതിന് മുമ്പ് നേരിട്ടോ ഫോണിലോ ചോദിച്ചില്ല. ലോകത്തോട് പറയുന്നതിന് മുമ്പ് ഒരു വാക്ക് എന്നോട് ചോദിക്കാമായിരുന്നു''- ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it