Sub Lead

ഗസയിലെ അധിനിവേശം അവസാനിപ്പിക്കാന്‍ അഞ്ച് കാര്യങ്ങള്‍ നേടണമെന്ന് നെതന്യാഹു

ഗസയിലെ അധിനിവേശം അവസാനിപ്പിക്കാന്‍ അഞ്ച് കാര്യങ്ങള്‍ നേടണമെന്ന് നെതന്യാഹു
X

തെല്‍അവീവ്: ഗസയിലെ അധിനിവേശം അവസാനിപ്പിക്കാന്‍ അഞ്ച് കാര്യങ്ങള്‍ നടക്കണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിന്റെ നിരായുധീകരണം, തടവുകാരുടെ മോചനം, ഗസയുടെ നിരായുധീകരണം, സുരക്ഷയില്‍ ഇസ്രായേലിന്റെ നിയന്ത്രണം, ഇസ്രായേലിന് എതിരല്ലാത്ത ഭരണകൂടം എന്നിവയാണ് ഈ അഞ്ച് കാര്യങ്ങള്‍. ഗസയുടെ 70-75 ശതമാനം പ്രദേശം നിലവില്‍ ഇസ്രായേലി സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും നെതന്യാഹു അവകാശപ്പെട്ടു. അതേസമയം, ഗസയിലെ തടവുകാരെ അവഗണിക്കുന്ന ഇസ്രായേല്‍ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് തടവുകാരുടെ കുടുംബങ്ങള്‍ 17ാം തീയതി പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തു.

Next Story

RELATED STORIES

Share it